
കൊച്ചി: സംസ്ഥാനത്ത് രാവിലത്തെ ഇടിവിനു ശേഷം ഉച്ചകഴിഞ്ഞു വീണ്ടും താഴേക്കിറങ്ങി സ്വർണവില. പവന് 320 രൂപയാണ് കുറഞ്ഞത്.
രാവിലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, സ്വർണവില പവന് 91,120 രൂപയിലും ഗ്രാമിന് 11,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
/fit-in/580x348/filters:format(webp)/sathyam/media/media_files/2025/05/07/hKv8XyPBJiLFnApQp6eF.jpg)
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 9,370 രൂപയിലെത്തി.
ചാഞ്ചാട്ടത്തിനും വൻ വീഴ്ചയ്ക്കും ശേഷം ബുധനാഴ്ച സ്വർണവില ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയർന്നിരുന്നു. ചൊവ്വാഴ്ച പവന് 1,280 രൂപ ഇടിഞ്ഞശേഷമാണ് ഈ വൻ തിരിച്ചുവരവ്.
ഒക്ടോബർ 17നും 21നും രേഖപ്പെടുത്തിയ ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്
ഈ മാസം അഞ്ചിന് 89,080 രൂപയായിരുന്നു പവൻ വില. ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം 10ന് വീണ്ടും 90,000നു മുകളിലെത്തിയിരുന്നു.
പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് ഉയർന്നത്. പിന്നാലെ 11ന് ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയും ഒറ്റയടിക്ക് വർധിച്ചു.
എന്നാൽ ഉച്ചയ്ക്കു ശേഷം, ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറയുകയാണുണ്ടായത്.
12ന് പവന് 240 രൂപ കുറഞ്ഞ ശേഷം 13ന് രാവിലെയും ഉച്ചയ്ക്കുമായി 2,280 രൂപ ഉയർന്ന് പവൻ 94,320 രൂപയിൽ എത്തി. പിന്നീടാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.




















































