
വാഷിങ്ടൺ: അമേരിക്കയിലെ തീവ്ര വലതുപക്ഷ സ്വാധീനമുള്ള വ്യക്തിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (മാഗ) പ്രസ്ഥാനത്തിന്റെ ഐക്കണുമായ റിപ്പബ്ലിക്കൻ നിയമസഭാംഗം മാർജോറി ടെയ്ലർ ഗ്രീൻ കോൺഗ്രസിലെ സ്ഥാനം രാജിവെച്ചു.
ലൈംഗിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട ‘എപ്സ്റ്റീൻ’ ഫയലുമായി ബന്ധപ്പെട്ട് അടുത്തിടെ ട്രംപുമായി അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. ട്രംപ് ഭരണകൂടത്തിന് കീഴിൽ മാറ്റിനിർത്തപ്പെട്ടതായി ഗ്രീൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച നീണ്ട രാജി പ്രസ്താവനയിൽ പറഞ്ഞു.
ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള സർക്കാറിന്റെ ഫയലുകൾ പുറത്തുവിട്ടതിന് ട്രംപുമായുള്ള തുറന്ന വാദമാണ് ഗ്രീനിനെ പുറത്തേക്ക് നയിച്ചത്.




















































