
ലോകത്തെ ഏറ്റവും കനം കുറഞ്ഞ ആൻഡ്രോയ്ഡ് ഫോൺ വിപണിയിലെത്തുന്നു. സാംസങ്ങിന്റെ Galaxy S25 Edgeന് വെറും 5.8mm വീതിയാണ് ഫോണിനുണ്ടാവുക. അൾട്രാ-സ്ലിം രൂപത്തിലെത്തുന്ന ആൻഡ്രോയ്ഡ് ഫോൺ ലോകത്ത് ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും കനം കുറഞ്ഞതായിരിക്കും.
Galaxy S25 Ultraയ്‌ക്ക് സമാനമായ പവർഫുൾ ക്യാമറയും പ്രീമിയം ഡിസൈനും ഫോണിനുണ്ടാകുമെന്നാണ് വിവരം. 200MP പ്രൈമറി ക്യാമറ, 12MP ഫ്രണ്ട് ക്യാമറ, 12MP അൾട്രാ-വൈഡ് സെൻസർ എന്നിവയുമുണ്ടാകും. ഇന്ത്യയിലും യുഎസിലും മെയ് 30നാകും ഫോൺ എത്തുക.
6.6-ഇഞ്ച് OLED ഡിസ്പ്ലേ, Qualcomm സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ്, 12GB റാം, 512GB സ്റ്റോറേജ്, 3,900mAh ബാറ്ററി, 25w ഫാസ്റ്റ് വയേഡ്&വയർലെസ് ചാർജിംഗ് എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.




















































