
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില രാവിലെ കുറഞ്ഞെങ്കിലും ഉച്ചകഴിഞ്ഞതോടെ സ്വർണവില ഉയർന്നു. സ്വർണവില.
ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 11,495 രൂപയിലും ഒരു പവൻ സ്വർണത്തിന് 91,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 9,455 രൂപയാണ്.
ഇന്ന് രാവിലെ സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. മൂന്നു ദിവസമായി ഇടിവ് തുടരുന്ന സ്വർണവില വെള്ളിയാഴ്ച പവന് 560 രൂപയും ശനിയാഴ്ച 11,465 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, കഴിഞ്ഞ നാലു ദിവസംകൊണ്ട് പവന് കുറഞ്ഞത് 2,680 രൂപയാണ്. ഒക്ടോബർ 17നും 21നും രേഖപ്പെടുത്തിയ ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്.




















































