തിരുവനന്തപുരം | 09, ജനുവരി | 2026
കോർപ്പറേഷനിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രന് രൂക്ഷ വിമർശനം. തോൽവിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഇടപെടലാണെന്നാണ് വിമർശനം. തോൽവിക്ക് ഇടയാക്കിയത് ആര്യ രാജേന്ദ്രൻ മേയർ സ്ഥാനത്ത് ഇരുന്ന് നടത്തിയ ഇടപെടലുകളാണെന്നും പാർട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
ആര്യ യോഗത്തിൽ പങ്കെടുത്തില്ല
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോർട്ടിങിനാണ് ജില്ലാ കമ്മിറ്റി യോഗം വിളിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ ആര്യ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. ആര്യയുടെ അഭാവത്തിലാണ് മുൻ കോർപ്പറേഷൻ ഭരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നത്.
കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലും ആര്യക്കെതിരെ വിമർശനം ഉയർന്നിരുന്നു. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷന് എതിരാക്കിയെന്നും കോർപ്പറേഷൻ ഭരണം ഇടതു പക്ഷത്തിന് നഷ്ടമാകാൻ ഒരു കാരണം ഭരണസമിതിയുടെ തെറ്റായ ഭരണമാണെന്നുമായിരുന്നു ഉയർന്ന വിമർശനം.
45 വർഷത്തിന് ശേഷം നഷ്ടം
ഏത് പ്രതിസന്ധിയിലും ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ 45 വർഷത്തിന് ശേഷം ആദ്യമായാണ് എൽഡിഎഫിന്‍റെ കയ്യിൽനിന്ന് നഷ്ടമായത്. ഇവിടെ ബിജെപി അധികാരം പിടിക്കുകയായിരുന്നു.
മുൻ മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഭരണകാലത്തെ തീരുമാനങ്ങളും പ്രവർത്തനങ്ങളുമാണ് കോർപ്പറേഷൻ തോൽവിക്ക് പ്രധാന കാരണമെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിച്ച തിരിച്ചടികളുടെ വിശദമായ വിലയിരുത്തലിന്റെ ഭാഗമായാണ് ജില്ലാ തലത്തിൽ യോഗങ്ങൾ നടക്കുന്നത്.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പങ്കെടുക്കാതിരുന്നത് ആര്യയുടെ നിലപാടിനെക്കുറിച്ച് കൂടുതൽ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.
Content Highlights
CPM district committee meeting criticizes Arya Rajendran
Says her actions as Mayor caused corporation defeat
Arya did not attend meeting despite State Secretary MV Govindan’s presence
Meeting called for local body election review
Criticism in Arya’s absence about previous corporation rule
Earlier meetings also saw criticism against Arya
Actions alienated people from corporation
Wrong administration blamed for LDF loss
Thiruvananthapuram Corporation lost to LDF after 45 years
BJP captured power in corporation
Repeated criticism in district committee meetings




















































