തിരുവനന്തപുരം | 16, ജനുവരി | 2026.
കെ.എം. മാണിക്ക് സ്മാരകം പണിയാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ഒരുകാലത്ത് മാണി സാറിനെ നരകത്തീയിൽ വെന്ത് മരിക്കണമെന്ന് ശപിച്ചവർ തന്നെ ഇന്ന് അദ്ദേഹത്തിന് സ്മാരകം പണിയുന്നത് വിരോധാഭാസമാണെന്ന് സതീശൻ പറഞ്ഞു. പത്ത് വർഷത്തിന് ശേഷമാണ് സ്മാരകത്തിനായി സ്ഥലം അനുവദിച്ചിരിക്കുന്നത്. അദ്ദേഹത്തെ എങ്ങനെയൊക്കെ അപമാനിക്കാം എന്ന് നോക്കിയവരാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത് എന്നും, അവർ തന്നെ സ്മാരകം പണിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ചുള്ള വാർത്തകളും സതീശൻ തള്ളി. കേരള കോൺഗ്രസുമായി നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ല. മുന്നണിക്ക് പുറത്തുള്ള വ്യക്തികളും ഗ്രൂപ്പുകളും യുഡിഎഫിലേക്ക് മടങ്ങിവരുമെന്നാണ് താൻ പറഞ്ഞതെന്നും എൽഡിഎഫ് നിലവിൽ ശിഥിലമാവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെതിരെയുള്ള സിപിഐഎം പ്രചാരണങ്ങളെയും സതീശൻ വിമർശിച്ചു. പിതാവ് മരിച്ച ദുഃഖത്തിലിരിക്കുന്ന ഷാനിമോൾ സിപിഐഎമ്മിൽ ചേരുമെന്ന പ്രചാരണം അങ്ങേയറ്റം അപമാനകരമാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്നും സതീശൻ ആരോപിച്ചു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം ബോർഡ് രൂപീകരണം മുതലുള്ള കാര്യങ്ങൾ അന്വേഷിക്കട്ടെ എന്നും സതീശൻ വെല്ലുവിളിച്ചു.
Content Highlights
V.D. Satheesan mocks the LDF government’s decision to build a memorial for K.M. Mani.
Alleges that those who once insulted Mani are now trying to honor him for political gain.
Clarifies that no formal talks have been held with Kerala Congress (M) regarding joining UDF.
Condemns CPIM’s “false propaganda” against Congress leader Shanimol Usman.
Accuses the government of protecting the culprits in the Sabarimala gold theft case




















































