തിരുവനന്തപുരം | 16, ജനുവരി | 2026.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെതിരെ പരാതി നൽകിയ മൂന്നാമത്തെ അതിജീവിതയെ അധിക്ഷേപിക്കുകയും അവരുടെ വ്യക്തിത്വം വെളിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് തിരുവനന്തപുരം സൈബർ പോലീസ് നടപടി സ്വീകരിച്ചത്.
കോട്ടയത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന രഞ്ജിതയെ അവിടെയെത്തിയാണ് പോലീസ് പിടികൂടിയത്. നവമാധ്യമങ്ങളിലൂടെ അതിജീവിതയെ അപമാനിക്കുന്നു എന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രണ്ട് കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ പരാതി വന്നപ്പോഴും രഞ്ജിത പരാതിക്കാരിക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. അന്ന് സൈബർ പോലീസ് കേസെടുത്തെങ്കിലും കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ രാഹുലിനെതിരെ മൂന്നാമതൊരു പരാതി കൂടി ഉയർന്നപ്പോൾ രഞ്ജിത വീണ്ടും സൈബർ അധിക്ഷേപം തുടർന്നതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Content Highlights
Mahila Congress leader Ranjitha Pulikkal arrested for insulting the survivor in the Rahul Mamkootathil case.
Thiruvananthapuram Cyber Police arrested her from a relative’s house in Kottayam.
Arrest followed complaints of revealing the survivor’s identity and cyberbullying on social media.
Non-bailable charges were filed against Ranjitha for repeated offenses.
She was previously granted bail in a similar case but allegedly continued the abuse




















































