തിരുവല്ല | 17, ജനുവരി | 2026.
മൂന്നാമത്തെ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ജാമ്യമില്ല. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രാഹുൽ സമർപ്പിച്ച ഹർജിയിൽ, അടച്ചിട്ട കോടതി മുറിയിൽ നടന്ന വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജഡ്ജി അരുന്ധതി ദിലീപ് ഉത്തരവ് പുറപ്പെടുവിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ നിരന്തരമായി കുറ്റം ചെയ്യുന്ന വ്യക്തിയാണെന്നും ഇയാൾക്കെതിരെ തുടർച്ചയായി പരാതികൾ ഉയരുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതിജീവിതയുടെ മൊഴിയടങ്ങിയ വീഡിയോ സിഡി ഐടി ആക്ട് പ്രകാരമുള്ള സർട്ടിഫിക്കറ്റ് സഹിതം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. നിലവിൽ വിദേശത്തുള്ള അതിജീവിത, ഓൺലൈൻ വഴി രഹസ്യമൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
എന്നാൽ, ആരോപണങ്ങൾ പരസ്പര സമ്മതത്തോടെയുള്ളതാണെന്നും ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയായ പ്രതി ജാമ്യം ലഭിച്ചാൽ ഒളിവിൽ പോകില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കഴിഞ്ഞ ഞായറാഴ്ച പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് അതീവ രഹസ്യ നീക്കത്തിലൂടെ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ഹർജി നൽകാനാണ് രാഹുലിന്റെ തീരുമാനം.
Content Highlights
Thiruvalla Magistrate Court dismisses Rahul Mamkootathil’s bail plea in the third rape case.
Prosecution argues that Rahul is a repeat offender and his bail should be denied.
The survivor, currently abroad, requests to record her confidential statement online.
Prosecution submits video evidence of the survivor’s statement in a CD with IT Act certification.
Rahul’s defense claims the relations were consensual and plans to approach the Sessions Court on Monday.




















































