കണ്ണൂര്‍ | 17, ജനുവരി | 2026.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ വ്യക്തത വരികയാണെന്നും പ്രതിസ്ഥാനത്ത് വരുന്നത് കോൺഗ്രസ് നേതാക്കളാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ശബരിമല എന്ന വാക്ക് ഉച്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് എത്തുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കല്യാശേരിയിൽ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സ്വർണ്ണക്കൊള്ള വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ ശ്രമിച്ചത്. എന്നാൽ ഇപ്പോൾ വസ്തുതകൾ പുറത്തുവന്നു തുടങ്ങി. കുറ്റവാളികളുമായി കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്കുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്. പ്രതിസ്ഥാനത്തേക്ക് വന്നുകൊണ്ടിരിക്കുന്നത് വലിയ നേതാക്കളാണ്. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം എന്നതാണ് സി.പി.ഐ.എമ്മിന്റെ എന്നും ഉള്ള നിലപാട്,” സ്വരാജ് വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തെറ്റായ പ്രചാരണം നടത്തിയവർക്ക് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ പഠിക്കുന്നത് പാർട്ടിയുടെ പതിവ് രീതിയാണെന്നും വികസനവും ജനക്ഷേമവുമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Content Highlights
M. Swaraj alleges Congress leaders’ involvement in the Sabarimala gold theft case.
Claims Congress will find it difficult to discuss Sabarimala as elections approach due to emerging evidence.
Asserts that CPIM has always maintained a consistent stand that the guilty must be punished.
Criticizes the opposition for spreading misinformation during local body elections.
Highlights the ongoing house-to-house visit program as a way to engage with and learn from the public.




















































