തിരുവനന്തപുരം | 23, ജനുവരി | 2026
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരള തലസ്ഥാനത്തെത്തും. വിമാനത്താവളത്തിൽ നിന്നും നഗരത്തിലേക്ക് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുത്ത ശേഷം രാവിലെ 10.30-ഓടെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കും. കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം-താംബരം, തിരുവനന്തപുരം നോർത്ത്-ഹൈദരാബാദ് (ചെർളപ്പള്ളി), നാഗർകോവിൽ-മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമാണ് സർവീസ് ആരംഭിക്കുന്നത്. കൂടാതെ, പാപ്പനംകോട് സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ സ്ഥാപിക്കുന്ന ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രണർഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടലും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയോ സർജറി സെന്ററിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 2 മണി വരെ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളം മുതൽ ചൂരക്കാട്ടുപാളയം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു. അതിവേഗ റെയിൽപാതയുടെ ഡിപിആർ തയ്യാറാക്കാൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിൽ, പദ്ധതിയെക്കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ ഇന്നത്തെ പ്രസംഗത്തിലുണ്ടാകുമോ എന്ന് കേരളം ഉറ്റുനോക്കുന്നു.
Content Highlights
Prime Minister Narendra Modi to visit Thiruvananthapuram today for a brief visit.
Flagging off of three Amrit Bharat Express trains and one passenger train.
Foundation stone laying for CSIR-NIIST Innovation Hub and Radiosurgery Centre.
Traffic restrictions and heavy security in Thiruvananthapuram city until 2 PM.
High expectations for an announcement regarding the new Kerala High-Speed Rail project led by E. Sreedharan.




















































