ന്യൂഡൽഹി | 24, ജനുവരി | 2026
ന്യൂഡൽഹി: കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ എംപിയെ അവഗണിച്ചു എന്ന ആരോപണത്തിൽ വിശദീകരണവുമായി രാഹുൽ ഗാന്ധി. അവഗണിക്കപ്പെട്ടു എന്നത് തരൂരിന്റെ മാത്രം തോന്നലാണെന്നും തനിക്ക് ലഭിച്ച നേതാക്കളുടെ പട്ടികയിൽ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളെ അറിയിച്ചു. ഡൽഹിയിൽ നടന്ന ഹൈക്കമാൻഡ്-കെപിസിസി നിർണ്ണായക കൂടിക്കാഴ്ചയിലാണ് തരൂരിന്റെ അതൃപ്തി ചർച്ചയായത്.
കൊച്ചിയിൽ നടന്ന പരിപാടിയിൽ തന്നെ മനഃപൂർവ്വം അപമാനിച്ചുവെന്ന കടുത്ത വികാരത്തിലാണ് ശശി തരൂർ. സമയപരിമിതി പറഞ്ഞ് തന്റെ പ്രസംഗം നേരത്തെയാക്കിയെന്നും രാഹുൽ ഗാന്ധി വേദിയിലെത്തിയ ശേഷം മറ്റ് നേതാക്കൾക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ തന്നെ തഴഞ്ഞുവെന്നുമാണ് തരൂരിന്റെ പരാതി. ഇതിൽ പ്രതിഷേധിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം ആലോചിക്കുന്നുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ച ആദ്യ യോഗത്തിൽ തരൂർ പങ്കെടുക്കാതിരുന്നത് ഈ അതൃപ്തിയുടെ ഭാഗമായാണെന്നാണ് സൂചന.
നേരത്തെ വയനാട് ലക്ഷ്യ ക്യാമ്പിൽ പങ്കെടുത്തതോടെ പാർട്ടിയുമായുള്ള അകൽച്ച കുറഞ്ഞുവെന്ന് കരുതിയിരുന്നെങ്കിലും മഹാപഞ്ചായത്തോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി. പാർട്ടിക്കെതിരെ പരസ്യ വിമർശനം നടത്തില്ലെന്നും നേതൃത്വത്തിന് വിധേയനായിരിക്കുമെന്നും തരൂർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തരൂരിനെപ്പോലൊരു നേതാവ് ഇടഞ്ഞുനിൽക്കുന്നത് പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന ആശങ്ക ഒരുവിഭാഗം നേതാക്കൾക്കുണ്ട്.
Content Highlights
Rahul Gandhi clarifies that Shashi Tharoor’s name was not on the list of leaders provided to him for the Kochi Mahapanchayat.
Tharoor expresses deep resentment over being “insulted” and “sidelined” during the event.
The MP reportedly considers withdrawing from the upcoming Kerala Assembly election campaign.
KPCC leadership claims Tharoor skipped the Delhi meeting due to pre-scheduled programs, but the rift remains evident.
Rahul Gandhi describes Tharoor’s feeling of neglect as a personal perception during the KPCC-High Command meet.




















































