കൊച്ചി | 25, ജനുവരി | 2026
കൊച്ചി: ‘ഡോക്ടർ’ (Dr.) എന്ന പദവി എംബിബിഎസ് ബിരുദമുള്ളവർക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി. ഈ പദവി മെഡിക്കൽ ബിരുദധാരികൾക്കായി നിയമപരമായി നീക്കിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാമെന്നും ഉത്തരവിട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി.
ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർ എന്ന പേരിൽ ചികിത്സ നടത്തുന്നത് നിയമവിരുദ്ധമാണെന്നും, ഇവർ ഡോക്ടർമാരുടെ സഹായികൾ മാത്രമാണെന്നുമായിരുന്നു ഐഎംഎയുടെ വാദം. എന്നാൽ ഈ വാദങ്ങളെ കോടതി പൂർണ്ണമായും തള്ളി. ഫിസിയോതെറാപ്പിസ്റ്റുകൾ വെറും സഹായികളല്ലെന്നും, അവർക്ക് രോഗനിർണ്ണയത്തിനും (Diagnosis) ചികിത്സാ സഹായം നൽകുന്നതിനും നിയമപരമായ അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഗവേഷണ ബിരുദമുള്ളവരും (PhD) ഹോമിയോപ്പതി, ആയുർവേദ ഡോക്ടർമാരും ഈ പദവി ഉപയോഗിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആധുനിക വൈദ്യശാസ്ത്ര ബിരുദമുള്ളവർക്ക് മാത്രമാണ് ഈ പദവി ഉപയോഗിക്കാൻ അവകാശമെന്ന ഐഎംഎയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Content Highlights
Kerala High Court rules that the prefix ‘Dr.’ is not legally reserved exclusively for MBBS degree holders.
Physiotherapists and Occupational Therapists can use the title ‘Dr.’ along with their names.
The court dismissed a petition filed by the Indian Medical Association (IMA) against non-MBBS practitioners using the title.
High Court clarifies that Physiotherapists are not mere assistants and have the authority for diagnosis and treatment support.
Justice P.V. Kunhikrishnan observed that the term is widely used by researchers (PhD) and practitioners of other medical systems like Ayurveda and Homeopathy.




















































