പേരാവൂർ | 28, ജനുവരി | 2026
പേരാവൂർ: കണ്ണൂർ പേരാവൂരിൽ പതിനഞ്ചുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ മാസങ്ങൾക്ക് ശേഷം നിർണ്ണായക വഴിത്തിരിവ്. പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ പേരാവൂർ കളക്കുടുമ്പിൽ പി. വിഷ്ണുവിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച പീഡനവിവരം പുറത്തുവന്നതോടെ പ്രതിക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചത്.
മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടി സ്വന്തം വീട്ടിൽ വെച്ച് തീകൊളുത്തി മരിച്ചത്. അന്ന് മരണകാരണത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും ഫോൺ രേഖകളിൽ നിന്നും പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിക്കുകയായിരുന്നു. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോണിലേക്ക് വിഷ്ണു നിരന്തരം വിളിച്ചിരുന്നതായും ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
തുടർന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടിയെ താൻ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നതായി ഇയാൾ സമ്മതിച്ചത്. പീഡനത്തെത്തുടർന്നുള്ള കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights
- Peravoor Police arrest P. Vishnu for the sexual assault of a 15-year-old girl who committed suicide months ago.
- The girl ended her life by self-immolation; the motive was unclear during the initial investigation.
- Police analyzed phone records and took statements from the family, which led to Vishnu.
- The accused confessed to the crime, admitting he repeatedly harassed the victim.
- Charges under the POCSO Act and abetment of suicide have been filed against the accused.




















































