തിരുവനന്തപുരം | 29, ജനുവരി | 2026
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതൊരു ബജറ്റല്ല മറിച്ച് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഡോക്യുമെന്റ് മാത്രമാണെന്നും ഭരണ പരാജയത്തിന്റെ ‘ഫസ്റ്റ് ഡോക്യുമെന്റ്’ ആണ് സഭയിൽ അവതരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പരിഹസിച്ചു.
”കഴിഞ്ഞ അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും നൽകാത്തവരാണ് ഇപ്പോൾ എല്ലാം കൂട്ടി നൽകുമെന്ന് പറയുന്നത്. അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിക്കാൻ കഴിയാത്ത സർക്കാരാണിത്. സെൻസിറ്റീവ് ആയ വിഷയങ്ങളിൽ പോലും പ്രഖ്യാപിച്ച തുക വിനിയോഗിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ ബജറ്റിന് യാതൊരു പ്രസക്തിയുമില്ല,” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കാനാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നത്. അടുത്ത സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കാണ് ജനങ്ങൾക്കിടയിൽ പ്രസക്തിയുള്ളത്. യുഡിഎഫിന്റെ മാനിഫെസ്റ്റോയിൽ ജനങ്ങൾക്ക് നടപ്പിലാക്കാൻ കഴിയുന്ന ഉറപ്പുകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും ജനകീയമായ പുതിയ ബജറ്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Key Highlights
- P.K. Kunhalikutty labels the Kerala Budget 2026 as the “First Document of Governance Failure.”
- Calls the budget a mere “LDF Election Document” with no practical relevance.
- Accuses the government of failing to spend even half of the previously allocated funds for critical sectors.
- Asserts that the people are looking forward to the UDF’s election manifesto rather than this budget.




















































