കൊല്ലം | 20, ഫെബ്രുവരി | 2026
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് തിരിച്ചടി നൽകുന്ന കണ്ടെത്തലുകളില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. കേസിൽ തന്ത്രി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് പ്രഥമദൃഷ്ട്യാ പോലും തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. തന്ത്രിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ നിർണ്ണായക പരാമർശങ്ങൾ.
ശബരിമലയിലെ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ തന്ത്രി അനുവാദം നൽകിയത് കേവലം അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണെന്ന വാദം കോടതി ശരിവെച്ചു. ഈ പാളികൾ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ തന്ത്രി നിർദ്ദേശിച്ചിട്ടില്ല. ദേവസ്വം ബോർഡിന്റെ കീഴ്വഴക്കങ്ങൾ ലംഘിച്ചോ ദുരുദ്ദേശത്തോടെയോ തന്ത്രി പ്രവർത്തിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ മറ്റൊരു പ്രതിയായ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആരോപണവും കോടതി തള്ളി. ഇരുവരും ഒരേ കാലയളവിൽ ശ്രീറാംപുര ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായതോടെ അന്വേഷണ സംഘത്തിന്റെ വാദങ്ങൾ ദുർബലമായി. ദേവസ്വം വിജിലൻസ് നേരത്തെ തയ്യാറാക്കിയ രണ്ട് റിപ്പോർട്ടുകളിലും തന്ത്രിക്കെതിരെ പരാമർശങ്ങളില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണികൾക്കായി ദേവസ്വം ബോർഡ് തന്ത്രിയുടെ ഔദ്യോഗിക അനുമതി തേടിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
Content Highlights
- Kollam Vigilance Court finds no evidence of criminal conspiracy against Sabarimala Tantri Kandararu Rajeevaru.
- Court accepts the argument that the Tantri allowed the removal of ‘Dwarapalaka’ plates only for maintenance.
- Investigation team fails to prove any close connection between the Tantri and the main accused, Potti.
- Devaswom Vigilance reports show no adverse mentions against the Tantri.
- Court clarifies that the Tantri did not violate Devaswom protocols or act with ulterior motives.




















































