തിരുവനന്തപുരം | 09, മാർച്ച് | 2026
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’യുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്നപ്പോൾ കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത് ആവേശോജ്ജ്വലമായ സ്വീകരണം. ചെന്നിത്തല വേദിയിലെത്തിയ നിമിഷം മുതൽ പരിപാടി അവസാനിക്കുന്നത് വരെ മൈതാനം മുഴുവൻ അദ്ദേഹത്തെ അനുകൂലിച്ചുള്ള മുദ്രാവാക്യങ്ങളാൽ നിറഞ്ഞുനിന്നു. വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ ചെന്നിത്തലയ്ക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു പ്രവർത്തകരുടെ ഈ പ്രതികരണം.
“ചെന്നിത്തല മുന്നോട്ട് ”, “നേതാവേ നയിക്കൂ” തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ആയിരക്കണക്കിന് വരുന്ന പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്. ചെന്നിത്തല പ്രസംഗത്തിനായി എഴുന്നേറ്റപ്പോൾ സദസ്സിൽ നിന്നുയർന്ന കരഘോഷം മിനിറ്റുകളോളം നീണ്ടുനിന്നു. പ്രസംഗത്തിനിടയിലും പലതവണ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയത് വേദിയിലിരുന്ന മറ്റ് നേതാക്കളെയും അമ്പരപ്പിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിമരുന്നിടുന്ന രീതിയിലായിരുന്നു പുതുയുഗ യാത്രയുടെ സമാപനം. ഒരു രാഷ്ട്രീയ വിശദീകരണ യോഗത്തിനപ്പുറം കോൺഗ്രസിന്റെ കരുത്തുറ്റ ശക്തിപ്രകടനമായി പുത്തരിക്കണ്ടത്തെ ജനപങ്കാളിത്തം മാറി. പരിപാടി കഴിഞ്ഞ് നേതാക്കൾ മടങ്ങിയിട്ടും ഏറെ നേരം പ്രവർത്തകർ മൈതാനത്ത് തുടരുകയും ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് ശ്രദ്ധേയമായി.
Content Highlights
- Massive support for Ramesh Chennithala at the conclusion of ‘Puthuyuga Yathra’ led by VD Satheesan.
- Putharikandam Ground echoed with slogans favoring the Congress Working Committee member.
- Enthusiastic crowd welcomed Chennithala with slogans like “Chennithala Munnootu” and “Nethave Nayikkoo”.
- The concluding ceremony of the march turned into a significant political show of strength.
- Chennithala’s popularity among grassroots workers highlighted during the event.




















































