കൊച്ചി | 20, ജനുവരി | 2026.
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും ബിഗ് ബോസ് താരവുമായ രേണു സുധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ആലപ്പി അഷ്റഫ്. സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പിന്റെ ജീവന് ഭീഷണിയുണ്ടെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം രേണു സുധിക്കായിരിക്കുമെന്ന് ബിഷപ്പ് പറഞ്ഞതായും ആലപ്പി അഷ്റഫ് വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിവാദത്തിന്റെ പശ്ചാത്തലം…
കൊല്ലം സുധിയുടെ മരണശേഷം ബിഷപ്പ് നോബിൾ ഫിലിപ്പ് തന്റെ കുടുംബസ്വത്തിൽ നിന്ന് ഏഴ് സെന്റ് സ്ഥലം രേണുവിനും മക്കൾക്കും വീട് വയ്ക്കാൻ നൽകിയിരുന്നു. കെ.എച്ച്.ഡി.ഇ.സി (KHDEC) എന്ന സംഘടനയാണ് അവിടെ വീട് നിർമ്മിച്ച് നൽകിയത്. എന്നാൽ ഈ സ്ഥലം തിരികെ വേണമെന്നും രേണുവിന് നൽകിയ ദാനപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിഷപ്പ് നോട്ടീസ് അയച്ചതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.
ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തലുകൾ:
ജീവന് ഭീഷണി: ഏഴ് സെന്റ് സ്ഥലം നൽകിയ ബിഷപ്പ് ഇന്ന് ഗുണ്ടകളെ പേടിച്ച് കഴിയുകയാണ്. തന്നെ കൊലപ്പെടുത്താൻ രണ്ട് മൂന്ന് തവണ ആളുകൾ വന്നതായും മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയതായും ബിഷപ്പ് പറഞ്ഞതായി ആലപ്പി അഷ്റഫ് വ്യക്തമാക്കി.
സഹായിച്ചവരെ വേട്ടയാടുന്നു: ബിഷപ്പിന്റെയും ഫിറോസ് കുന്നംപറമ്പിലിന്റെയും ഇടപെടലിലൂടെയാണ് ആ വീട് ഉണ്ടായത്. എന്നാൽ വീട് ലഭിച്ചതിന് പിന്നാലെ രേണു കുറ്റപ്പെടുത്തലുകൾ തുടങ്ങിയെന്നും ഇത് വീട് നിർമ്മിച്ചു നൽകിയ സംഘടനയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മാറിയ രേണു സുധി: ബിഗ് ബോസ് പ്രവേശനത്തിന് ശേഷം രേണുവിന് സെലിബ്രിറ്റി പട്ടം ലഭിച്ചു. രൂപത്തിലും ഭാവത്തിലും മാറ്റം വന്ന അവർ വിദേശ യാത്രകളിലും ഉദ്ഘാടനങ്ങളിലും തിരക്കിലായി. ഇതിനിടയിൽ തന്നെ സഹായിച്ചവരെ രേണു മറന്നുവെന്നും വിഷമിപ്പിച്ചുവെന്നും അഷ്റഫ് പറഞ്ഞു.
അറിവില്ലായ്മ കൊണ്ട് വന്ന തെറ്റുകളാണെന്ന് മനസ്സിലാക്കി സ്വയം തിരുത്താൻ രേണു സുധിക്ക് ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ്പിന്റെ പരാതിയും ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.
Content Highlights
Alleppey Ashraf raises serious allegations against Renu Sudhi, wife of late actor Kollam Sudhi.
Bishop Noble Philip, who donated land for Renu’s house, reportedly fears for his life and blames Renu for any potential harm.
Ashraf claims Renu’s attitude changed after her stint in Big Boss and subsequent celebrity status.
The dispute over the 7 cents of land and the house built by KHDEC intensifies.
Bishop has reportedly filed complaints with the CM and Police regarding life threats.




















































