പാലക്കാട് | 21, ജനുവരി | 2026
ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ വടകര എംപി ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022-ൽ പാലക്കാട് വെച്ച് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഈ കടുത്ത നടപടി.
നേരത്തെ കേസിൽ ഹാജരാകാൻ കോടതി പലതവണ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർച്ചയായി കോടതി നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതോടെയാണ് എംപിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ എത്തിക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. കേസ് ഈ മാസം 24-ന് കോടതി വീണ്ടും പരിഗണിക്കും. അന്ന് ഷാഫി പറമ്പിലിനെ ഹാജരാക്കേണ്ടി വരും.
Content Highlights: Arrest warrant issued against Vadakara MP Shafi Parambil in National Highway blockade case, Palakkad Magistrate court order




















































