ബെംഗളൂരു | 31, ജനുവരി | 2026
ബെംഗളൂരു: ബെംഗളൂരുവിൽ ഓഫീസിനുള്ളിൽ സ്വയം വെടിവെച്ച് ജീവനൊടുക്കിയ പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ സംസ്‌കാരം ഫെബ്രുവരി ഒന്നിലേക്ക് (ഞായർ) മാറ്റി. വിദേശത്തുള്ള ബന്ധുക്കൾ എത്താൻ വൈകുന്നതിനാലാണ് ഇന്ന് നടത്താനിരുന്ന ചടങ്ങുകൾ മാറ്റിയത്. മൃതദേഹം നാളെ രാവിലെ വരെ ബോറിംഗ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് സഹോദരൻ സി.ജെ. ബാബുവിന്റെ കോറമംഗലയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം കോറമംഗലയിലെ ദേവാലയത്തിൽ സംസ്‌കാരം നടത്തും.
അതേസമയം, സി.ജെ. റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരെ (IT) കുടുംബം ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ശരിവെക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. റോയിക്ക് മറ്റ് സാമ്പത്തിക ബാധ്യതകളോ കടങ്ങളോ ഭീഷണികളോ ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ സി.ജെ. ബാബു വ്യക്തമാക്കി. “ഐടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ മൂന്ന് ദിവസമായി ഓഫീസിലുണ്ടായിരുന്നു. അഡീഷണൽ കമ്മീഷണർ ഉൾപ്പെടെയുള്ളവരിൽ നിന്നുള്ള പീഡനമാണ് മരണത്തിന് കാരണമായത്,” ബാബു ആരോപിച്ചു.
റോയിയുടെ സന്തതസഹചാരി അബിൽ ദേവും ഇതേ ആരോപണങ്ങൾ ആവർത്തിച്ചു. “ഈ മാസം ആദ്യം മുതലാണ് ഐടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയത്. വലിയ സമ്മർദ്ദമില്ലാതെ അദ്ദേഹം ഇത്തരമൊരു നിലപാട് എടുക്കില്ല. പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്,” അബിൽ ദേവ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ആദായനികുതി പരിശോധനയ്ക്കിടെ രേഖകൾ എടുക്കാൻ എന്ന വ്യാജേന അടുത്ത മുറിയിലേക്ക് പോയ റോയ് തന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു.
ഹലസുരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകാൻ ഒരുങ്ങുകയാണ്.
Key Highlights
- Funeral Update: CJ Roy’s funeral is postponed to February 1st due to the late arrival of relatives from abroad.
- Family’s Allegation: Family insists that mental harassment and extreme pressure from Kerala IT officials led to the suicide.
- No Debt: Brother CJ Babu clarifies Roy had no financial crisis or personal threats.
- The Incident: Roy shot himself on Friday afternoon while Income Tax officials were conducting searches at his corporate office.
- Police Action: Statements of employees are being recorded; Forensic team (FSL) collected evidence from the spot.




















































