Kottayam | December 5, 2025
ബലാൽസംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെതിരെ കോൺഗ്രസ് പ്രവർത്തക പിന്തുണയുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കൽ രാഹുലിന് പിന്തുണ അറിയിച്ചത്.
രാഹുലിനെ ഇല്ലായ്മ ചെയ്തവർക്ക് കേരളത്തിലെ സ്ത്രീകൾ ബാലറ്റ് പേപ്പറിലൂടെ മറുപടി നൽകുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. രാഹുലിനെ ഇല്ലായ്മ ചെയ്തത് ആരാണെന്ന് കേരളത്തിലെ സ്ത്രീകൾക്ക് അറിയാമെന്നും കാലം എല്ലാത്തിനും മറുപടി നൽകുമെന്നും പോസ്റ്റിൽ പറയുന്നു.
രാഹുലിന്റെ ശബ്ദവും നെഞ്ചുറപ്പും വളർച്ചയും ആരെയോ ഭയപ്പെടുത്തിയെന്നും കൊലപാതകികൾക്ക് വരെ സംരക്ഷണം നൽകുന്നവരിൽ ചിലർ രാഹുലിനെ ഒറ്റുകൊടുത്തതാണെന്നും ജിഷ കളരിക്കൽ ആരോപിച്ചു.
ശക്തനായ ജനനായകനായ ബാഹുബലിയെയും ചതിച്ചുകൊന്നതാണെന്ന് ഉദാഹരണം പറഞ്ഞ് അവർ രാഹുലിനെ താരതമ്യം ചെയ്തു. രാഹുലിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും അവർ ഇതിന് മറുപടി ബാലറ്റ് പേപ്പറിൽ നൽകുമെന്നും പോസ്റ്റിൽ പറയുന്നു. അവസാനം വിജയം രാഹുലിന്റേതായിരിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
എന്നാൽ കോടതി വിധി മാനിക്കുന്നുവെന്നും രാഹുൽ തെറ്റ് ചെയ്തുവെങ്കിൽ കോടതി ശിക്ഷ നൽകട്ടെയെന്നും തെറ്റിനെ ഒരിക്കലും ന്യായീകരിക്കില്ലെന്നും ജിഷ വ്യക്തമാക്കി. രാഹുൽ നിരപരാധിയാണെന്ന് കോടതി പറഞ്ഞാൽ തിരിച്ചുവരട്ടെയെന്നും പോസ്റ്റിൽ പറയുന്നു.
സ്വന്തം പാർട്ടിയിൽനിന്ന് ഈ മനുഷ്യനെ തള്ളിപറഞ്ഞവർക്ക് മാപ്പില്ലെന്നും ജിഷ കളരിക്കൽ പറഞ്ഞു. അത് പാർട്ടി നേതാക്കളല്ല, കൂടെ ചുവടുവച്ച് നടന്നവരാണെന്നും അവർക്ക് മാപ്പില്ലെന്നും അവർ വ്യക്തമാക്കി.
കെപിസിസി നേതൃത്വം രാഹുലിനെ സംരക്ഷിക്കാവുന്നതിന്റെ പരമാവധി സംരക്ഷിച്ചെന്നും കോടതി കൈവിട്ടപ്പോഴാണ് പാർട്ടി സസ്പെൻഡ് ചെയ്തതെന്നും അതിൽ നന്ദിയുണ്ടെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ മറ്റു ചിലർക്ക് അവന്റെ പതനം ആവശ്യമായിരുന്നുവെന്നും കാലം മാപ്പ് തരില്ലെന്നും ജിഷ കളരിക്കൽ പറഞ്ഞു
Highlights
Mundakayam Block Congress Committee executive member Jisha Kalarikal supports Rahul Mankootathil
Compares Rahul to Bahubali character, says strong leaders are betrayed
Claims Kerala women will respond through ballot paper
Says mothers across Kerala are heartbroken like Rahul’s mother
Respects court verdict, says if guilty court should punish
Will not justify wrong, but if proven innocent should return
Critical of those within party who pushed him out
Says KPCC leadership protected Rahul maximally until court decision
Claims some wanted his downfall deliberately




















































