തിരുവനന്തപുരം | 17, ജനുവരി | 2026.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ജനവികാരം നേരിട്ടറിയാൻ ആരംഭിച്ച ഗൃഹസമ്പര്‍ക്ക പരിപാടിയിൽ നേതാക്കൾക്കും പ്രവർത്തകർക്കും കർശന പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ച് സി.പി.ഐ.എം. വീടുകളിൽ എത്തുമ്പോൾ ജനങ്ങളോട് തർക്കിക്കരുതെന്നും അവരുടെ വിമർശനങ്ങൾ ഇടയ്ക്ക് കയറി സംസാരിക്കാതെ ക്ഷമയോടെ കേൾക്കണമെന്നുമാണ് പ്രധാന നിർദ്ദേശം. ജനുവരി 15-ന് ആരംഭിച്ച ഈ സമ്പർക്ക പരിപാടി ഈ മാസം 25 വരെ തുടരും.
ചെറിയ സ്ക്വാഡുകളായി വേണം വീടുകളിൽ എത്താൻ. വീട്ടുകാർക്ക് പരിചയമുള്ളവർ നിർബന്ധമായും സംഘത്തിൽ ഉണ്ടാകണം. വീടിനുള്ളിലിരുന്ന് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ ശ്രമിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നതാണ് ഉചിതമെന്നും പാർട്ടി നിർദ്ദേശിക്കുന്നു. വിവിധ കാരണങ്ങളാൽ പാർട്ടിയിൽ നിന്ന് അകന്നുപോയ സഖാക്കളുമായി തുറന്ന ചർച്ചയ്ക്ക് അവസരമൊരുക്കണമെന്നും അവരുമായുള്ള ബന്ധം തുടർച്ചയായി നിലനിർത്തണമെന്നും പെരുമാറ്റച്ചട്ടത്തിലുണ്ട്.
വർഗ്ഗീയ സംഘടനകളെ വിമർശിക്കുന്നത് ഏതെങ്കിലും മതത്തോടുള്ള വിദ്വേഷമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ആർ.എസ്.എസിനെതിരായ വിമർശനം ഹിന്ദു വിശ്വാസികൾക്കെതിരല്ലെന്നും, ലീഗിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമർശിക്കുന്നത് ഇസ്ലാം വിരോധമല്ലെന്നും വിശദീകരിക്കാൻ അവസരം കണ്ടെത്തണം. കാസ (CASA) പോലുള്ള സംഘടനകൾ നടത്തുന്ന വിദ്വേഷ പ്രചരണങ്ങളെ കൃത്യമായി പ്രതിരോധിക്കണമെന്നും പാർട്ടി പ്രവർത്തകർക്ക് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Content Highlights
CPIM issues a code of conduct for leaders and workers during the house-to-house visit program.
Instructions include listening to public criticism patiently without interrupting or arguing.
The program aims to address the setbacks faced in the recent local body elections.
Special focus on reconnecting with estranged party members and maintaining long-term ties.
Clarification to be given that criticizing communal outfits is not equivalent to religious hatred.
Specific mention to counter hate speech from organizations like CASA and explain the stance on RSS and IUML.




















































