Kochi | December 8, 2025
കൊച്ചി: കേരളം ഏറെ ശ്രദ്ധിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വിധി. കേസിലെ എട്ടാം പ്രതിയും പ്രമുഖ നടനുമായ ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടു. ദിലീപിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയ ഗൂഢാലോചനാക്കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷൻ പരാജയപ്പെട്ടു….
കേസിൽ ദിലീപിനെതിരെ ഗൂഢാലോചന കുറ്റമാണ് പ്രധാനമായും ചുമത്തിയിരുന്നത്. എന്നാൽ, ഈ കുറ്റം സ്ഥാപിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കുന്നതിലും ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് കോടതി വിലയിരുത്തി. ഇതേത്തുടർന്നാണ് ദിലീപിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഏറെ നാളായി നടന്നുവന്ന വാദങ്ങൾക്കും വിചാരണകൾക്കും ഒടുവിലാണ് നിർണ്ണായകമായ വിധി വന്നിരിക്കുന്നത്. കേസിലെ വിധി കേരള രാഷ്ട്രീയ-സാമൂഹിക രംഗത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്
Highlight
Dileep Acquitted in Actress Assault Case Conspiracy Charge; Prosecution Fails to Prove Guilt, rules Trial Court.




















































