Washington | December 5, 2025
2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. ലോകകപ്പിൽ മത്സരിക്കുന്ന 48 ടീമുകൾ പന്ത്രണ്ട് ഗ്രൂപ്പുകളിലായി വിഭജിച്ചു.
പ്രധാന ടീമുകളുടെ ഗ്രൂപ്പുകൾ
ബ്രസീൽ ഗ്രൂപ്പ് സിയിലും അർജൻ്റീന ഗ്രൂപ്പ് ജെയിലും ഫ്രാൻസ് ഗ്രൂപ്പ് ഐയിലും സ്പെയിൻ ഗ്രൂപ്പ് എച്ചിലും പോർച്ചുഗൽ ഗ്രൂപ്പ് കെയിലും ഇംഗ്ലണ്ട് ഗ്രൂപ്പ് എല്ലിലും ഇടംനേടി.
ഗ്രൂപ്പുകളുടെ പൂർണ വിവരങ്ങൾ
ഗ്രൂപ്പ് എ
മെക്സിക്കോ (ആതിഥേയർ)
സൗത്ത് കൊറിയ
സൗത്ത് ആഫ്രിക്ക
പ്ലേ ഓഫ് ഡി വിജയി
ഗ്രൂപ്പ് ബി
കാനഡ (ആതിഥേയർ)
ഖത്തർ
സ്വിറ്റ്സർലാൻഡ്
പ്ലേ ഓഫ് എ വിജയി
ഗ്രൂപ്പ് സി
ബ്രസീൽ
മൊറോക്കോ
സ്കോട്ട്ലൻഡ്
ഹെയ്തി
ഗ്രൂപ്പ് ഡി
അമേരിക്ക (ആതിഥേയർ)
ആസ്ട്രേലിയ
പരാഗ്വെ
പ്ലേ ഓഫ് സി വിജയി
ഗ്രൂപ്പ് ഇ
ജർമ്മനി
ഇക്വഡോർ
ഐവറി കോസ്റ്റ്
കുറസാവോ
ഗ്രൂപ്പ് എഫ്
നെതർലാൻഡ്സ്
ജപ്പാൻ
ടുണീഷ്യ
പ്ലേ ഓഫ് ബി വിജയി
ഗ്രൂപ്പ് ജി
ബെൽജിയം
ഇറാൻ
ഈജിപ്റ്റ്
ന്യൂസിലാൻഡ്
ഗ്രൂപ്പ് എച്ച്
സ്പെയിൻ
ഉറുഗ്വെ
സൗദി അറേബ്യ
കാബോവെർദെ
ഗ്രൂപ്പ് ഐ
ഫ്രാൻസ്
സെനഗൽ
നോർവെ
പ്ലേ ഓഫ് 2 വിജയി
ഗ്രൂപ്പ് ജെ
അർജൻ്റീന
ഓസ്ട്രിയ
അൾജീരിയ
ജോർദ്ദാൻ
ഗ്രൂപ്പ് കെ
പോർച്ചുഗൽ
കൊളംബിയ
ഉസ്ബെക്കിസ്ഥാൻ
പ്ലേ ഓഫ് 1 വിജയി
ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്
ക്രൊയേഷ്യ
പനാമ
ഘാന
പ്ലേ ഓഫ് മത്സരങ്ങൾ
യുവേഫ പ്ലേ ഓഫ് എ: ഇറ്റലി, വെയിൽസ്, ബോസ്നിയ-ഹെർസഗോവിന, വടക്കൻ അയർലൻഡ്
യുവേഫ പ്ലേ ഓഫ് ബി: യുക്രെയ്ൻ, പോളണ്ട്, അൽബേനിയ, സ്വീഡൻ
യുവേഫ പ്ലേ ഓഫ് സി: തുർക്കി, സ്ലൊവാക്യ, കൊസോവോ, റൊമാനിയ
യുവേഫ പ്ലേ ഓഫ് ഡി: ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് അയർലൻഡ്, നോർത്ത് മാസിഡോണിയ
ഫിഫ പ്ലേ ഓഫ് 1: ഡിആർ കോംഗോ, ജമൈക്ക, ന്യൂ കാലിഡോണിയ
ഫിഫ പ്ലേ ഓഫ് 2: ഇറാഖ്, ബൊളീവിയ, സുരിനാം
നറുക്കെടുപ്പ് ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സന്നിഹിതരായിരുന്നു.
ഇനി നടക്കാനിരിക്കുന്ന പ്ലേ ഓഫ് മത്സരങ്ങളുടെ ഫലം വരുന്നതോടെ 2026 ഫിഫ ലോകകപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകും.
Highlights
FIFA World Cup 2026 draw completed at Kennedy Center, Washington
48 teams divided into 12 groups
Brazil in Group C, Argentina in Group J, France in Group I
Spain in Group H, Portugal in Group K, England in Group L
Germany faces Ecuador, Ivory Coast and Curacao in Group E
Host nations USA, Mexico and Canada in different groups
Several playoff matches yet to determine final lineup
FIFA President Gianni Infantino, US President Donald Trump attended ceremony




















































