Thiruvananthapuram | December 9, 2025
സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന തർക്കത്തിൽ മഞ്ഞുരുകിയില്ല. ഗവർണർ-മന്ത്രിമാർ കൂടിക്കാഴ്ചയിൽ വിഷയം തീരുമാനമായില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്.
ഗവർണറുടെ നിലപാട്
താൻ നിശ്ചയിച്ച വൈസ് ചാൻസലർമാർ യോഗ്യരെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ നിലപാടെടുത്തു. ഗവർണറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിലായിരുന്നു കൂടിക്കാഴ്ച.
മുഖ്യമന്ത്രി ഹാജരായില്ല
ചർച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും ഗവർണർ മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ മന്ത്രിമാരോട് പറഞ്ഞു.
സുപ്രീം കോടതി ഇടപെടൽ
കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാല നിയമന തർക്കത്തിൽ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ അനുനയ നീക്കത്തിനൊരുങ്ങിയത്. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനായി സർക്കാരും ഗവർണറും മുന്നോട്ടുവെച്ചത് വ്യത്യസ്ത പേരുകളായിരുന്നു.
ഗവർണറുടെ സത്യവാങ്മൂലം
മുഖ്യമന്ത്രിയുടെ ശുപാർശയ്ക്കെതിരെ ഗവർണർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം.
മെറിറ്റ് ആരോപണം
മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരിൽ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വൈസ് ചാൻസലർ നിയമന കേസിൽ സുപ്രീം കോടതി കർശന താക്കീത് നൽകുകയായിരുന്നു.
– Governor-Ministers meeting fails to resolve VC appointment dispute
– Both sides refuse to compromise on stand
– Governor says VCs he selected are qualified
– Meeting held between Governor, Law Minister P Rajeev and Higher Education Minister R Bindu
– Governor questioned why Chief Minister didn’t attend meeting
– No answer on how CM prioritized candidates
– Government initiated conciliation after Supreme Court took stern stand
– Different names proposed by Government and Governor
– Governor filed new affidavit against CM’s recommendation
– Demanded appointment of Sisa Thomas for Technical University
– Demanded Dr Priya Chandran for Digital University
– Accused CM of not considering merit
– Alleged CM rejected Sisa Thomas based on media reports
– Supreme Court issued stern warning in VC appointment case




















































