കൊച്ചി | 02, ജനുവരി | 2026
പുതുവർഷത്തലേന്ന് റെക്കോർഡ് മദ്യവില്പനയുമായി കൊച്ചി കടവന്ത്ര ബെവ്‌കോ ഔട്ലെറ്റ്. ഒരു കോടി രൂപയുടെ മദ്യവില്പനയാണ് ഡിസംബർ 31-ന് കടവന്ത്ര ഔട്ലെറ്റിൽ നടന്നത്.
1,00,16,610 രൂപയുടെ മദ്യമാണ് കടവന്ത്ര ഔട്ലെറ്റിൽ നിന്ന് വിറ്റുപോയത്. രണ്ടാം സ്ഥാനത്തുള്ളത് കൊച്ചിയിലെ രവിപുരം ഔട്ലെറ്റാണ്. 95,08,670 രൂപയുടെ മദ്യമാണ് വിറ്റുപോയത്. 82,86,090 രൂപയുടെ മദ്യം വിറ്റുപോയ എടപ്പാൾ കുറ്റിപ്പാല ഔട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്.
2024ലെ മദ്യവില്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 2025ൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. 97.13 കോടി രൂപയുടെ മദ്യമാണ് 2024ലെ പുതുവർഷത്തലേന്ന് വിറ്റുപോയത്. എന്നാൽ 2025ൽ അത് 105.78 കോടി രൂപയായി ഉയർന്നു.
ഇന്ത്യൻ നിർമിത വിദേശമദ്യമായിരുന്നു ഏറ്റവും കൂടുതൽ വിറ്റുപോയത്. ബിയർ, വിദേശനിർമിത വിദേശ മദ്യം, വൈൻ, വിദേശനിർമിത വൈൻ എന്നിവയാണ് തൊട്ടുപിന്നിൽ.
ക്രിസ്മസ് തലേന്നും കടവന്ത്ര ഔട്ലെറ്റിൽ വമ്പൻ വിൽപ്പനയാണ് ഉണ്ടായത്. 66.88 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്നു കടവന്ത്ര ഔട്ലെറ്റ്.
സംസ്ഥാനത്തെ ബെവ്‌കോ ഔട്ലെറ്റുകളിൽ പുതുവർഷത്തലേന്ന് കൂറ്റൻ തിരക്കായിരുന്നു. പല സ്ഥലങ്ങളിലും നീണ്ട ക്യൂകൾ രൂപപ്പെട്ടു. സീസണൽ ആവശ്യം നിറവേറ്റുന്നതിനായി അധിക സ്റ്റോക്ക് സജ്ജമാക്കിയിരുന്നതായി ബെവ്‌കോ അധികൃതർ അറിയിച്ചു.
Content Highlights
Kadavanthra Bevco outlet records Rs 1 crore sales on New Year’s Eve
Ravipuram outlet second with Rs 95.08 lakh sales
Edappally Kuttippala outlet third with Rs 82.86 lakh
Total state sales Rs 105.78 crore, up from Rs 97.13 crore in 2024
Indian Made Foreign Liquor most sold category
Christmas Eve also saw high sales of Rs 66.88 lakh at Kadavanthra




















































