കോഴിക്കോട് | 13, ജനുവരി | 2026
പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് പരിക്ക്. കോളിപ്പാറ താനമഠത്തിൽ അഖിലേഷിനാണ് പരിക്കേറ്റത്. വാണിമേൽ പാലത്തിന് സമീപത്ത് പുതുതായി നിർമ്മിച്ച പാർക്കിലെ ഇരുമ്പ് ഊഞ്ഞാലാണ് പൊട്ടി വീണത്.
യുവാവിന്റെ തലയ്ക്ക് 10 തുന്നലും ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി പരിക്കുമുണ്ട്. ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ ഇരുമ്പിൽ തീർത്ത ഊഞ്ഞാൽ മേൽക്കൂരയ്‌ക്കൊപ്പം തകർന്നുവീഴുകയായിരുന്നു.
Content Highlights: Youth injured as swing collapses in Kozhikode park; iron swing broke while swinging; Akhilesh from Kolippara Thanamattam injured; 10 stitches on head and multiple body injuries; newly constructed park near Wanimel bridge; swing and roof structure collapsed together




















































