December 7, 2025
ഹോട്ടലുകളിലോ റെസ്റ്റോറന്റുകളിലോ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ മാത്രമല്ല, വീട്ടിലും നോൺവെജ് വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുമ്പോൾ നാരങ്ങ പിഴിഞ്ഞ് അതിന്മേൽ ഒഴിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. നാരങ്ങാനീര് ഒഴിച്ചാൽ കിട്ടുന്ന രുചി തന്നെയാണ് പലരും ഈ രീതി പിന്തുടരാൻ കാരണം. എന്നാൽ രുചി മാത്രമല്ല ഇതിലൂടെ ലഭിക്കുന്നത്. മറ്റ് പല ആരോഗ്യ ഗുണങ്ങളും ഈ രീതിക്ക് പിന്നിലുണ്ട്.
ദഹനം സുഗമമാക്കുന്നു
വിഭവങ്ങളുടെ രുചി വർധിപ്പിക്കാനും ഫ്‌ളേവർ കൂട്ടാനും നാരങ്ങാനീര് നോൺവെജിൽ ഒഴിക്കുന്നത് നല്ലതാണ്. എന്നാൽ പ്രധാന ഗുണം നാരങ്ങാനീര് ഒഴിക്കുന്നതിലൂടെ ദഹനം സുഗമമാകും എന്നതാണ്.
മാംസാഹാരങ്ങൾ വയറ്റിലെത്തിയാൽ ദഹിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഈ സമയത്ത് ദഹനത്തെ ഉത്തേജിപ്പിക്കാൻ നാരങ്ങാനീര് ഏറെ സഹായകമാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
വിറ്റാമിൻ സി സമൃദ്ധമായ നാരങ്ങ പ്രതിരോധശേഷി വർധിപ്പിക്കാനും മികച്ചതാണ്. നിർജ്ജലീകരണവും തടയാൻ ഇത് സഹായിക്കുന്നു.
എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു
നാരങ്ങാനീര് ദഹനത്തെ സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗീരണം സുഗമമാക്കുകയും ചെയ്യുന്നു. നാരങ്ങാനീരിലെ അമ്ലത്വം ആമാശയത്തിലെ ആസിഡിനെ സന്തുലിതമാക്കാൻ സഹായിക്കുന്നു.
ഇതോടെ ദഹനക്കേട് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ നോൺവെജ് കഴിക്കുമ്പോൾ ഉണ്ടാകുന്നത് ഒഴിവാക്കാം.
Highlights
Lemon juice on non-veg food offers more than just taste enhancement
Helps improve digestion of meat-based dishes
Meat takes longer to digest, lemon juice aids the process
Rich in Vitamin C, boosts immunity
Prevents dehydration
Stimulates digestive enzymes
Facilitates better nutrient absorption
Balances stomach acid levels
Prevents indigestion and digestive problems
Common practice in restaurants and homes




















































