ആലപ്പുഴ | 20, ഫെബ്രുവരി | 2026
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ അതീവ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫിന്റെ വയറ്റിലാണ് അഞ്ച് വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയക്കിടെ ഉപയോഗിച്ച കത്രിക മറന്നുവെച്ച നിലയിൽ കണ്ടെത്തിയത്. 2021-ൽ വയറ്റിലെ മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയയിലാണ് ഈ വൻ വീഴ്ച സംഭവിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ശസ്ത്രക്രിയക്ക് ശേഷം ഉഷയ്ക്ക് വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. പലതവണ മെഡിക്കൽ കോളേജിലെത്തി പരാതിപ്പെട്ടെങ്കിലും അധികൃതർ ഇത് കാര്യമായെടുത്തില്ലെന്ന് ഭർതൃ സഹോദരൻ ജോമോൻ പറഞ്ഞു. സ്കാൻ ചെയ്യാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഒടുവിൽ അമിതമായ ബ്ലീഡിംഗിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് എക്സ്റേയിലൂടെയും സ്കാനിംഗിലൂടെയും വയറ്റിൽ കത്രികയുള്ള വിവരം പുറത്തറിയുന്നത്.
ഡോക്ടർ ലളിതാംബികയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഓപ്പറേഷൻ നടത്തിയത്. വിവരം പുറത്തായതോടെ ഡോക്ടർ നാസർ എന്നയാൾ വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ് വെളിപ്പെടുത്തി. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കു പരാതി നൽകുമെന്നും ഇന്ന് മുതൽ മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധ സമരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights
- Medical negligence alleged at Alappuzha Vandanam Medical College.
- Scissors found in the abdomen of Usha Joseph, a native of Punnapra, after five years.
- Surgery was performed in 2021 to remove a tumor; patient suffered chronic pain since then.
- Discovery made during a scan at a private hospital following severe bleeding.
- Family alleges attempts by hospital authorities to cover up the incident; protest to begin today.

















































