കണ്ണൂർ | 26, ജനുവരി | 2026
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂർ പോലീസ് മൈതാനിയിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുന്നതിനിടെയാണ് മന്ത്രി കുഴഞ്ഞുവീണത്. പതാക ഉയർത്തിയ ശേഷം പരേഡ് വീക്ഷിക്കുകയും തുടർന്ന് പ്രസംഗിക്കുകയും ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയായിരുന്നു.
മന്ത്രി തളർന്നു വീഴാൻ തുടങ്ങവേ വേദിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും കമ്മീഷണറും ചേർന്ന് അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയതോടെ അദ്ദേഹം സാധാരണ നിലയിലേക്ക് മടങ്ങി. അല്പനേരം വിശ്രമിച്ച ശേഷം അദ്ദേഹം നടന്നാണ് ആംബുലൻസിലേക്ക് പോയത്. മുൻകരുതൽ നടപടിയെന്ന നിലയിൽ അദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രിയുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെയിൽ കൊണ്ടതിനാലാകാം ക്ഷീണം അനുഭവപ്പെട്ടതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തനിക്ക് കുഴപ്പമില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. അനാരോഗ്യം കാരണം കുറച്ചു നാളായി വിശ്രമത്തിലായിരുന്ന മന്ത്രിയുടെ ചികിത്സയ്ക്ക് ശേഷമുള്ള പ്രധാന പൊതുപരിപാടിയായിരുന്നു ഇന്നത്തേത്.
Content Highlights
Kerala Minister Kadannappally Ramachandran faints during his Republic Day speech in Kannur on Monday.
The incident occurred after hoisting the flag and inspecting the parade at the Collectorate Maidan.
Police and officials caught him from falling; he was later moved to a private hospital for observation.
Medical reports state his condition is stable, and he reportedly walked to the ambulance himself.
This was his first major public event after undergoing medical treatment recently.




















































