ഇടുക്കി | 25, ജനുവരി | 2026
മൂന്നാർ: സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരെ അതിരൂക്ഷമായ ഭാഷയിൽ ഭീഷണിയുമായി മുൻ മന്ത്രി എം.എം. മണി. പാർട്ടിയെ വെല്ലുവിളിച്ചാൽ രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നും തന്റെ ഭാഷയിൽ പറഞ്ഞാൽ ‘തീർത്തുകളയണം’ എന്നും മണി പറഞ്ഞു. മൂന്നാറിൽ നടന്ന സിപിഐഎം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ കൈകൊണ്ട് ആംഗ്യം കാണിച്ചായിരുന്നു മണിയുടെ വിവാദ പരാമർശം.
”രാജേന്ദ്രനെ എല്ലാ കാലത്തും എംഎൽഎ ആയി ചുമക്കാൻ പാർട്ടിക്ക് കഴിയില്ല. പാർട്ടിയോട് രാജേന്ദ്രൻ നന്ദി കാണിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി, മൂന്ന് തവണ എംഎൽഎയാക്കി. രാജേന്ദ്രനും ഭാര്യയ്ക്കും ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കും. രാജേന്ദ്രൻ ചത്തുപോയാലും ഭാര്യയ്ക്ക് പെൻഷൻ കിട്ടും. ഇതെല്ലാം അനുഭവിച്ചിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യണം. അത് ചെയ്യുന്നത് ഞാനാണെങ്കിലും അതാണ് നിലപാട്,” മണി ആഞ്ഞടിച്ചു.
അതേസമയം, എം.എം. മണിയുടെ ഭീഷണി പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് എസ്. രാജേന്ദ്രൻ പ്രതികരിച്ചു. തനിക്ക് മരണഭയമില്ലെന്നും മണിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ജനുവരി 18-നാണ് 15 വർഷം സിപിഐഎം എംഎൽഎയായിരുന്ന എസ്. രാജേന്ദ്രൻ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്.
Content Highlights
Senior CPIM leader MM Mani issues a physical threat against former MLA S. Rajendran for joining the BJP.
Mani states that those who challenge the party after enjoying benefits should be “handled” or “finished off.”
The controversial speech took place during a CPIM public meeting in Munnar on Sunday.
Rajendran responds by saying he is not afraid and is considering legal action against Mani.
S. Rajendran had joined the BJP on January 18, 2026, after a long period of estrangement from the CPIM.




















































