കോഴിക്കോട് | 18, ജനുവരി | 2026.
കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയെ (39) വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ബീച്ചിൽ പ്രഭാതസവാരിക്കെത്തിയവരാണ് മണൽപ്പരപ്പിൽ കടലാസ് വിരിച്ച് അതിൽ കഞ്ചാവ് നിരത്തിയിട്ട് പായ വിരിച്ചുറങ്ങുന്ന ഇയാളെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ഉറങ്ങിക്കിടന്ന റാഫിയെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ 21 ഗ്രാം ബ്രൗൺ ഷുഗറുമായി എൻ.ഐ.ടി പരിസരത്തുനിന്നും ഇയാളെ കുന്നമംഗലം പൊലീസ് പിടികൂടിയിരുന്നു. ‘കുട്ടാപ്പു’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ ഒഡീഷയിൽ നിന്നും കർണാടകയിൽ നിന്നും ലഹരിമരുന്ന് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് വിവരം. നനഞ്ഞ കഞ്ചാവ് ഉണക്കിയെടുക്കാനാണ് ബീച്ചിലെത്തിയതെന്നാണ് പ്രതി നൽകിയ മൊഴി.
നാലര കിലോ കഞ്ചാവാണ് പിടികൂടിയതെന്ന ആദ്യ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, 372 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തത വരുത്തി. പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സ്കൂൾ പരിസരത്ത് ലഹരിമരുന്ന് വിൽക്കാൻ ശ്രമിച്ചതിന് എൻ.ഡി.പി.എസ് ആക്ടിന് പുറമെ ജെ.ജെ (Juvenile Justice) ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Content Highlights
Muhammed Rafi (39), alias Kuttappu, arrested from Kozhikode beach for possession of cannabis.
He was found sleeping on a mat after spreading 372 grams of cannabis on a newspaper to dry.
Morning walkers noticed the scene and alerted the Vellayil police.
Rafi is a habitual offender previously booked for brown sugar possession near NIT.
Police registered cases under the NDPS Act and Juvenile Justice Act as he was operating near a school zone.




















































