കൊല്ലം | 09, ഫെബ്രുവരി | 2026
ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൊല്ലം പുത്തൂരിലെ ഇയാളുടെ കേന്ദ്രത്തിൽ വെച്ചായിരുന്നു സംഭവം. നിലവിൽ ഒളിവിൽ പോയ പ്രതിക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടി അമ്മയോടൊപ്പം ബാധ ഒഴിപ്പിക്കാനായി മുരാരി തന്ത്രിയുടെ അടുത്തെത്തിയത്. പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയതോടെ നാട്ടുകാർ തടിച്ചുകൂടി. ഈ ബഹളത്തിനിടയിൽ വീടിന്റെ പിൻവാതിലിലൂടെ പ്രതി രക്ഷപെടുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ മുരാരി തന്ത്രി, ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും മറ്റും ജോത്സ്യനെന്ന നിലയിൽ ഏറെ സുപരിചിതനാണ്. ഇയാളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പുത്തൂർ പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതി ഉടൻ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
Content Highlights
- Police have intensified the search for Rajan Babu (Murari Thanthri) for allegedly molesting a minor.
- The incident took place in Puthoor, Kollam, during a pseudo-exorcism ritual.
- The accused took the 16-year-old girl into a room and molested her while her mother waited outside.
- A case under the POCSO Act has been registered against the accused.
- Murari Thanthri is a social media influencer known for his astrological videos.




















































