കല്പറ്റ | 05, ഫെബ്രുവരി | 2026
വയനാട്: മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടുള്ള കോടതി വിധിയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പിടിച്ചെടുത്ത ഈട്ടിത്തടികൾ തങ്ങളുടേതാണെന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്ന് കോടതി രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
- നിയമപരമായ അവകാശം: പിടിച്ചെടുത്ത തടികൾ വനവിഭവമാണോ എന്ന് തീരുമാനിക്കാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ട്. വനവിഭവങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.
- സർക്കുലറുകൾ നിയമത്തിന് മുകളിലല്ല: അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് ഇറക്കിയ വിവാദ സർക്കുലറിന്റെ മറപിടിച്ചാണ് പ്രതികൾ മരംമുറി നടത്തിയത്. എന്നാൽ നാട്ടിലെ നിയമങ്ങളെ വെല്ലുവിളിക്കാൻ ഇത്തരം സർക്കാർ സർക്കുലറുകൾക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
- രേഖകളുടെ അഭാവം: ‘സൂര്യ ടിംബേഴ്സ്’ എന്ന പേരിൽ തടിക്കച്ചവടം നടത്താൻ ലൈസൻസ് ഉണ്ടെന്ന വാദം കോടതി തള്ളി. വനംവകുപ്പിന്റെ പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷനോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ പ്രതികൾക്ക് സാധിച്ചില്ല.
- ഡി.എഫ്.ഒയുടെ നടപടി ശരി: തടികൾ കണ്ടുകെട്ടിയ ഡി.എഫ്.ഒയുടെ നടപടി നിയമപരമാണെന്ന് കോടതി വിധിച്ചു. ഹിയറിംഗിനായി പലതവണ നോട്ടീസ് നൽകിയിട്ടും പ്രതികൾ ഹാജരാകാത്തത് കോടതി എടുത്തുപറഞ്ഞു.
തിരിച്ചടികളുടെ പരമ്പര:
റിപ്പോർട്ടർ ടിവി ഉടമകളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കോടതികളിൽ നിന്ന് തുടർച്ചയായ തിരിച്ചടികളാണ് ലഭിക്കുന്നത്. തങ്ങൾക്കെതിരായ വാർത്തകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു കോടതിയെ സമീപിച്ച റിപ്പോർട്ടർ മാനേജ്മെന്റിന് കോടതി 10,000 രൂപ പിഴയിട്ടിരുന്നു. പ്രതികൾ കേരളത്തിലെ തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന കാര്യം തന്നിൽ നിന്നും മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഇവരുടെ അഭിഭാഷകൻ തന്നെ കോടതിയിൽ ഉടമകളെ തള്ളിപ്പറഞ്ഞത് വലിയ വാർത്തയായിരുന്നു.
മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് മുറിച്ചു കടത്തിയ 15 കോടിയോളം രൂപ വിലമതിക്കുന്ന ഈട്ടിത്തടികൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ തടികൾ കണ്ടുകെട്ടിയ നടപടി ഇതോടെ അന്തിമമായിരിക്കുകയാണ്.
Key Highlights
- Appeal Rejected: The court dismissed all arguments raised by the Augustine brothers in the Muttil timber smuggling case.
- Legal Standing: Ruled that government circulars cannot override existing forest conservation laws.
- Lack of Evidence: The accused failed to produce a single document to prove ownership of the seized timber.
- Reporting TV Owners: The court expressed displeasure over the misuse of the judicial process by the media house owners.
- Past Setbacks: Reference to the Bengaluru court imposing a fine on the management for seeking a gag order on news reports.




















































