പാലക്കാട് | 06, ജനുവരി | 2026
വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോട് മുതുകാടിലാണ് സംഭവം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹമുള്ളത്. മുതുകാട് പറമ്പ് സ്വദേശി അലീമ (73) യെയാണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒറ്റയ്ക്ക് താമസിക്കുന്ന അലീമയെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ സംശയാസ്പദമായ വശങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. വീടിനുള്ളിലെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ട്. മരണകാരണം വ്യക്തമാക്കുന്നതിനായി പോസ്റ്റ്മോർട്ടം നടത്തും.
Content Highlights
Elderly woman found dead inside house in Palakkad
Body found in charred condition
Alima (73) from Muthukadu Parambu lived alone
Missing for two days before discovery
Neighbors found body during search
Police investigating suspicious circumstances
Post-mortem to determine cause of death
Incident at Kalladikode Muthukadu area




















































