പാലക്കാട് | 26, ജനുവരി | 2026
പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂരിൽ തേനീച്ചയുടെ കുത്തേറ്റ് പത്തോളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് ജനവാസ മേഖലയിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കൽ സതീഷ് (38), ഭാര്യ സുകന്യ (32), രവി എന്നിവർക്കും മറ്റ് ഏഴ് പേർക്കുമാണ് കുത്തേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരമാസകലം കുത്തേറ്റ സതീഷിനെ നില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റിയിരിക്കുകയാണ്. അപ്രതീക്ഷിതമായി എത്തിയ തേനീച്ചക്കൂട്ടം പ്രദേശത്തുണ്ടായിരുന്നവരെ വിടാതെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണം ശക്തമായതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടുകളടച്ച് അകത്തിരിക്കുകയായിരുന്നു. മണിക്കൂറുകളോളമാണ് പ്രദേശത്ത് ഭീതി നിലനിന്നത്.
സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി വൈകിയാണ് തേനീച്ചക്കൂട് കണ്ടെത്താനായത്. ഇത് സുരക്ഷിതമായി നശിപ്പിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കാറ്റിലോ മറ്റോ കൂട് ഇളകിയതാകാം ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights
Ten people injured in a massive bee attack at Mudappallur, Vadakkanchery in Palakkad.
One person, Satheesh (38), is in critical condition and admitted to the ICU.
The attack occurred on Sunday afternoon, causing panic among residents who locked themselves indoors.
Forest department officials identified the beehive late Sunday night and initiated measures to remove it.
Victims are currently undergoing treatment at a private hospital in Irattakkulam.




















































