മലപ്പുറം | 13, ഫെബ്രുവരി | 2026
മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് പ്രതിയായ പോക്സോ കേസിലെ കൂടുതൽ ക്രൂരതകൾ പുറത്ത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെയാണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഫിലിപ്പ് പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് വെളിപ്പെടുത്തി. കുട്ടിക്ക് മാനസിക പിന്തുണയും കൗൺസിലിംഗും നൽകുന്നതിനായി മാതാപിതാക്കൾ വിശ്വസിച്ച് ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രതി അതിക്രമം നടത്തിയത്.
കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് മാതാപിതാക്കൾ ഫിലിപ്പിന്റെ മമ്പാട്ടെ വീട്ടിലെത്തിച്ചത്. ഇവിടെ താമസിച്ച് കൗൺസിലിംഗ് നൽകുന്നതിനിടെ, മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെ കുട്ടിയെ പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലമ്പൂർ പോലീസ് കേസെടുത്തത്.
പരാതി ലഭിച്ചതിന് പിന്നാലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ്, ഇന്നലെ രാത്രി വൈകി ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോട്ടിവേഷൻ പ്രസംഗങ്ങളിലൂടെയും സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും സൽസ്വഭാവിയായി അഭിനയിച്ച് ഇയാൾ നടത്തിയ ചതിയുടെ ആഴം കണ്ട് നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. പ്രതിയുടെ അറസ്റ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlights
- Shocking details emerge in the POCSO case against motivational speaker Philip Mambad.
- The victim is a 16-year-old mentally challenged girl who was under his care for counseling.
- Parents had entrusted the girl to stay at Philip’s house for mental support and therapy.
- Philip allegedly took the girl to various locations without parental consent and assaulted her.
- Nilambur Police registered an FIR and took the former cop into custody late Thursday night.




















































