ന്യൂഡൽഹി | 28, ഡിസംബർ | 2025
സ്മാർട്ട്ഫോണുകളില്ലാതെ ജീവിതത്തിലെ ഒരു കാര്യങ്ങളും കൃത്യമായി നടക്കില്ലെന്ന് തന്നെ പറയാം. ഒരു മിനിറ്റ് പോലും ഫോണ് ഇല്ലാതെ ജീവിക്കാൻ കഴിയാത്തവരായി മനുഷ്യൻ മാറിയെന്ന് പറയുന്നതിലും തെറ്റില്ല. സ്മാർട്ട്ഫോൺ നന്നായി പ്രവർത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് അതിന്റെ ബാറ്ററിയാണ്. സ്മാർട്ട്ഫോൺ ബാറ്ററിയുടെ ലൈഫ് ആശ്രയിക്കുന്നത് അത് എങ്ങനെ ചാർജ് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.
100% ചാർജ് ചെയ്യരുത്
സ്ഥിരമായി ഫോൺ ബാറ്ററി നൂറ് ശതമാനം വരെ ചാർജ് ചെയ്യുന്ന ശീലം അവസാനിപ്പിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഫുൾ ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ വോൾട്ടേജ് കൂട്ടും. ഇതോടെ ഇതിന്റെ അകത്തുള്ള കെമിക്കൽ സ്ട്രക്ചർ ക്ഷയിക്കാൻ ആരംഭിക്കും. മുഴുവനായി ചാർജ് ചെയ്ത ശേഷം വീണ്ടും അത് പ്ലഗിൽ തന്നെ കുത്തിയിടുന്നത് തുടരുന്നതടക്കം ഫോണിന്റെ ലൈഫിനെ ബാധിക്കുന്ന ഘടകമാണ്.
20% മുതൽ 80% വരെ മാത്രം
20% നും 80 ശതമാനത്തിനുമിടയിൽ ബാറ്ററി ചാർജ് ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ഇത് ബാറ്ററി ലൈഫ് കൂട്ടുന്നതിനൊപ്പം അതിന്റെ കെമിക്കൽ സ്ട്രെസ് കുറയ്ക്കുകയും ചെയ്യും. ഇതുപോലെ തന്നെ ഫോണിന്റെ ചാർജ് 0% ശതമാനത്തിൽ എത്താതെയും നോക്കണം. ഇങ്ങനെ സംഭവിക്കുന്നത് ചാർജിങ് കപ്പാസിറ്റി കുറയ്ക്കുകയും ബാറ്ററിയുടെ ലൈഫ് കുറയ്ക്കുകയും ചെയ്യും.
പാതിരാത്രി ചാർജിങ് അപകടം
പാതിരാത്രിയിൽ ഫോൺ ചാർജ് ചെയ്യാൻ വച്ച ശേഷം ഉറങ്ങാൻ പോകുന്നതും അത്ര നല്ല ശീലമല്ല. ഇതും ബാറ്ററി ഏറെ നേരം മുഴുവൻ വോൾട്ടേജിൽ തുടരാൻ കാരണമാകും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഫോൺ നൂറ് ശതമാനം ചാർജ് ചെയ്യുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യരുത്.
85-90% ആണ് മികച്ചത്
ഏറ്റവും മികച്ച രീതി 85 മുതൽ 90 ശതമാനം വരെ മാത്രം ഫോൺ ചാർജ് ചെയ്യുക എന്നതാണ്. ഇങ്ങനെ ചാർജ് ചെയ്യുന്നത് 15 ശതമാനം വരെ ബാറ്ററി ലൈഫ് കൂട്ടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഫോൺ ബാറ്ററിയുടെ ആയുസ് കൂട്ടാൻ ശരിയായ ചാർജിങ് രീതികൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ ശ്രദ്ധകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
Content Highlights Charging phone to 100 percent harms battery life say experts, keep charge between 20-80 percent for best results, overnight charging damages battery, avoid letting battery reach zero percent, charging to 85-90 percent increases battery life by 15 percent, chemical stress on battery reduced with proper charging




















































