പത്തനംതിട്ട | 28, ജനുവരി | 2026
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 18 ദിവസത്തിന് ശേഷമാണ് രാഹുൽ ജയിലിന് പുറത്തിറങ്ങുന്നത്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിച്ചത്.
പരാതിയിൽ ഉന്നയിച്ചിരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അതിജീവിതയുടെ ഗുരുതര ആരോപണങ്ങൾ:
രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു അതിജീവിതയുടെ മൊഴി. ഇതിന് പുറമെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ രാഹുൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന ഗുരുതരമായ വെളിപ്പെടുത്തലടങ്ങിയ സത്യവാങ്മൂലവും അതിജീവിത കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം (SIT) രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ രാഹുൽ നിലവിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Content Highlights
- Pathanamthitta Sessions Court grants bail to Palakkad MLA Rahul Mamkootathil in the third sexual assault case.
- The MLA spent 18 days in custody after being denied bail by the Thiruvalla Magistrate Court earlier.
- Prosecution opposed the bail, labeling Rahul a “habitual offender” and citing non-cooperation with the SIT.
- The survivor submitted an affidavit alleging Rahul assaulted nearly ten people, including a minor.
- Rahul has approached the High Court regarding his anticipatory bail in the first case filed by the SIT.




















































