പത്തനംതിട്ട | 24, ജനുവരി | 2026
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 28-ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
അതിജീവിതയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ കള്ളമാണെന്നും രാഷ്ട്രീയപ്രേരിതമായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. രാഹുലിനെതിരെ ചുമത്തിയിരിക്കുന്ന ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. എന്നാൽ, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്നതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
നേരത്തെ സമാനമായ മറ്റ് രണ്ട് കേസുകളിലും രാഹുലിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. മൂന്നാമത്തെ കേസിലും കുരുക്ക് മുറുകിയതോടെ എംഎൽഎയുടെ രാഷ്ട്രീയ ഭാവി ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. 28-ന് വരുന്ന കോടതി വിധി കേസിൽ നിർണ്ണായകമാകും.
Content Highlights
Pathanamthitta District Sessions Court posts judgment on Rahul Mamkootathil’s bail plea to January 28.
Defense argues that the allegations in the third rape case are fabricated and legally unsustainable.
Prosecution insists on strong evidence against the MLA.
Rahul Mamkootathil is currently embroiled in three separate rape cases, creating a significant political stir in Kerala




















































