Thiruvananthapuram | December 5, 2025
ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പതിനൊന്നാം ദിവസവും ഒളിവിൽ തുടരുന്നു. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.
അന്വേഷണ തന്ത്രം
രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടികൾ എന്നാണ് എസ്ഐടിയുടെ നിലപാട്. അറസ്റ്റ് ചെയ്തില്ലെങ്കിലും നിരീക്ഷണം ഉറപ്പുവരുത്താനാണ് പദ്ധതി. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും.
ക്രൈം ബ്രാഞ്ചിന്റെ രണ്ടാം സംഘം ബാംഗ്ലൂരിലേക്ക് പോകും. ആദ്യ സംഘത്തോട് തിരികെയെത്താൻ നിർദേശം നൽകും. രാഹുൽ കർണാടകയിൽ എവിടെയാണ് ഒളിവിൽ തുടരുന്നതെന്ന സൂചന അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
കോടതി നടപടികൾ
ആദ്യ കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞെങ്കിലും രണ്ടാമത്തെ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞിരുന്നില്ല. ആദ്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഡിസംബർ 15ന് വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് എസ്ഐടി.
23കാരിയുടെ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടയാതിരുന്നത്. ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.
രാഹുലിന്റെ വാദങ്ങൾ
അറസ്റ്റ് തടയണമെന്ന് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്നും അറസ്റ്റ് തടയണമെന്നും രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരിയുടെ പേരോ സംഭവസ്ഥലമോ വ്യക്തമല്ലെന്നും ഇമെയിൽ ഐഡിയിലും പേര് വ്യക്തമാക്കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് യാതൊരു പരാമർശവും ഇല്ലാതെയാണ് പരാതി നൽകിയതെന്നും തിരഞ്ഞെടുപ്പ് കാലത്ത് വന്ന പരാതിയാണെന്നും അഭിഭാഷകൻ വാദിച്ചു.
പ്രോസിക്യൂഷൻ നിലപാട്
രാഹുൽ അംഗമായ പാർട്ടിയുടെ അധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്നും റിപ്പോർട്ട് പരിഗണിക്കാതെ അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ലൈംഗിക അതിക്രമക്കേസിൽ കാലതാമസം ബാധകമല്ലെന്നും സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാമല്ലോയെന്നും കോടതി നിരീക്ഷിച്ചു.
രണ്ടാം കേസ്
വിവാഹവാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചുവെന്നും പൊലീസിൽ പരാതി നൽകാത്തത് ഭയം കാരണമാണെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോംസ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കേസിൽ ഫെന്നി നൈനാനും പ്രതിയാണ്.
Highlights
Rahul Mankootathil continues hiding for 11th consecutive day
SIT not in hurry to arrest after High Court stayed arrest in first case
Will take action after recording survivor’s statement in second case
Surveillance being maintained though arrest not made
Second Crime Branch team to leave for Bangalore
Investigation team has clues about Rahul’s hiding location in Karnataka
High Court stayed arrest in first case, Sessions Court did not stay in second
First case bail plea to be considered again on December 15
Second case bail plea postponed to Monday
Defense argues complaint is politically motivated
Says complainant’s name and incident location not clear
Prosecution says party president forwarded complaint to DGP
Court noted delay not applicable in sexual assault cases
Second case involves alleged rape at homestay with marriage promise
Fenny Nainan also accused in second case




















































