പത്തനംതിട്ട | 25, ജനുവരി | 2026
പത്തനംതിട്ട: ജില്ലയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. റാന്നി പെരുമ്പുഴയിൽ വെച്ച് ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, ഷാജി, സഞ്ജു എന്നിവരാണ് റാന്നി പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ഒരു കിലോ 900 ഗ്രാം സാധാരണ കഞ്ചാവും 120 ഗ്രാം അതീവ പ്രഹരശേഷിയുള്ള ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു.
എറണാകുളത്ത് നിന്ന് റാന്നിയിലേക്ക് ഒരു കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് റാന്നി പോലീസിനും പത്തനംതിട്ട ഡാൻസാഫ് (DANSAF) ടീമിനും രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ കുടുങ്ങിയത്. പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയ കാറിനെ അതിസാഹസികമായി തടഞ്ഞുനിർത്തിയാണ് പ്രതികളെ പിടികൂടിയത്.
പിടികൂടിയ ഹൈബ്രിഡ് കഞ്ചാവിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും. ജില്ലയിലെ വിദ്യാലയങ്ങളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപന നടത്താനാണോ മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Content Highlights
Three youths arrested in Ranni, Pathanamthitta, for possession of hybrid cannabis.
Accused identified as Muhammad Ashif, Shaji, and Sanju.
1.9 kg of regular ganja and 120 grams of high-potency hybrid ganja seized.
Ranni Police and DANSAF team intercepted the car in an adventurous chase following a tip-off.
The drugs were reportedly smuggled from Ernakulam to Pathanamthitta.




















































