തിരുവനന്തപുരം | 10, ഫെബ്രുവരി | 2026
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (SIT). തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളിൽ എസ്‌ഐടി അന്വേഷണം ഊർജ്ജിതമാക്കി. തന്തിയുടെയും ഭാര്യയുടെയും പേരിൽ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ ഉണ്ടെന്നും കഴിഞ്ഞ കുറച്ചു വർഷങ്ങളായി വരുമാനത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ആദായനികുതി വകുപ്പിന്റെ കണക്കിൽപ്പെടാത്ത ഈ തുക സ്വർണ്ണക്കൊള്ളയിലൂടെ ലഭിച്ചതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി 2004 മുതൽ തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരും തമ്മിൽ നിരന്തരമായ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായും എസ്‌ഐടി വിലയിരുത്തുന്നു. ഈ പുതിയ കണ്ടെത്തലുകൾ ഇന്ന് ജാമ്യഹർജി പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കും.
അതേസമയം, കവർച്ച ചെയ്യപ്പെട്ട യഥാർത്ഥ സ്വർണ്ണം തിരിച്ചുകിട്ടില്ലെന്ന നിഗമനത്തിലാണ് എസ്‌ഐടി. ഏകദേശം ഒന്നര കിലോയോളം സ്വർണ്ണം ദ്വാരപാലക പാളികളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും നഷ്ടപ്പെട്ടതായാണ് കരുതുന്നത്. തൊണ്ടിമുതലിനായി കാത്തിരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ, അത് ഇല്ലാതെ തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. തുടരന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള കുറ്റപത്രമാകും പോലീസ് കോടതിയിൽ നൽകുക.
Content Highlights
- SIT intensifies the probe into the financial dealings of Sabarimala Thanthri Kandararu Rajeevaru.
- Massive hike in income and unaccounted assets found in the names of the Thanthri and his wife.
- Investigation reveals a long-term connection between the Thanthri and main accused Unnikrishnan Potti since 2004.
- SIT believes the excess money might be linked to the gold scam.
- Charge sheet to be filed soon, recommending further investigation into the missing gold.




















































