കൊല്ലം | 29, ജനുവരി | 2026
കൊല്ലം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. ആദ്യഘട്ട റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയാണ് ശങ്കരദാസിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തത്. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ കനത്ത പോലീസ് കാവലിൽ വീൽ ചെയറിലാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.
അതേസമയം, കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ്. ശ്രീകുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 43-ാം ദിവസമാണ് ശ്രീകുമാറിന് മോചനം ലഭിക്കുന്നത്. ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ പുറത്തേക്ക് കടത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റത്. സ്വർണ്ണക്കൊള്ളയിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം രേഖകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അന്വേഷണം ഇഡിയിലേക്ക്:
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ മുരാരി ബാബുവിനോട് ഫെബ്രുവരി ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം വിഎസ്എസ്സി (VSSC) ശാസ്ത്രജ്ഞർ നടത്തിയ പരിശോധനയിൽ ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളികളിലെ സ്വർണ്ണത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. സ്വർണ്ണം രാസലായനികൾ ഉപയോഗിച്ച് വേർതിരിച്ചെടുത്തതായാണ് പ്രാഥമിക നിഗമനം. കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള നീക്കവും ഇഡി ആരംഭിച്ചിട്ടുണ്ട്.
Content Highlights
- Former TDB member K.P. Sankaradas’s judicial remand extended for another 14 days by the Kollam Vigilance Court.
- Sankaradas was produced in court in a wheelchair due to health issues.
- Former Administrative Officer S. Sreekumar granted bail after 43 days in custody.
- Sreekumar’s defense argued he acted on orders from higher officials and had no direct role in the theft.
- Enforcement Directorate (ED) tightens its probe; Murari Babu summoned for questioning in February.
- Scientific tests by VSSC confirm a significant loss in the gold content of the sanctum sanctorum door frames.




















































