തിരുവനന്തപുരം | 16, ജനുവരി | 2026.
ശബരിമലയിലെ പഴയ കൊടിമരം മാറ്റിയപ്പോൾ അതിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവരർക്ക് കൈമാറിയത് മുൻ ദേവസ്വം ബോർഡ് സമിതിയാണെന്ന വെളിപ്പെടുത്തലുമായി അജയ് തറയിൽ. 2017 ഫെബ്രുവരി 19-നാണ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിൽ അംഗവുമായ ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. ലോഹ നിർമ്മിതമായ വാജിവാഹനം ആചാര്യന് കൈമാറണമെന്ന താന്ത്രിക വിധി പിന്തുടർന്നാണ് ഈ നടപടിയെന്നും ഇതിൽ ദുരൂഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചതിനാലാണ് പുതിയത് നിർമ്മിച്ചതെന്നായിരുന്നു അന്നുണ്ടായിരുന്ന വിശദീകരണം. എന്നാൽ കൊടിമരത്തിന് കേടുപാടുകൾ ഇല്ലായിരുന്നുവെന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നത് പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. സ്വർണ്ണവും വിഗ്രഹങ്ങളും ലക്ഷ്യം വെച്ചാണോ കൊടിമരം മാറ്റിയതെന്ന സംശയമാണ് ഉയരുന്നത്. എന്നാൽ കൊടിമരം മാറ്റാനുള്ള തീരുമാനം തങ്ങളുടെ ബോർഡിന്റേതല്ലെന്നും മുൻപുണ്ടായിരുന്ന ഗോവിന്ദൻ നായർ ബോർഡിന്റേതാണെന്നും അജയ് തറയിൽ പ്രതികരിച്ചു.
ദേവപ്രശ്നത്തിലെ വിധിപ്രകാരമാണ് കൊടിമരം മാറ്റാൻ സർക്കാർ അനുമതിയോടെ നടപടികൾ സ്വീകരിച്ചത്. കൊടിമരത്തിൽ നിന്ന് നീക്കം ചെയ്ത അഷ്ടദിക് പാലകരുടെ വിഗ്രഹങ്ങൾ തിരുവാഭരണം കമ്മീഷണറുടെ സ്ട്രോങ്ങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും, വാജിവാഹനം മാത്രമാണ് തന്ത്രിക്ക് നൽകിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. 2017 നവംബറിൽ കാലാവധി അവസാനിച്ച യുഡിഎഫ് നിയോഗിച്ച ബോർഡിന്റെ കാലത്താണ് ഈ മാറ്റങ്ങൾ നടന്നത്.
Content Highlights
Former Devaswom Board member Ajay Tharayil clarifies the handover of ‘Vajivahanam’ to Sabarimala Thantri.
The handover took place on February 19, 2017, during Prayar Gopalakrishnan’s tenure.
Controversy arises over the condition of the old flagpole (Kodimaram) after visual evidence surfaces.
Tharayil claims the decision was based on ‘Devaprasnam’ and followed tantric rituals.
Idols of ‘Ashtadikpalakas’ are reportedly secured in the Devaswom strong room.




















































