ഡൽഹി | 11, ഫെബ്രുവരി | 2026
ടി20 ലോകകപ്പിൽ നമീബിയക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങാൻ സാധ്യത. നിലവിലെ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് കടുത്ത പനിയും വയറുവേദനയും ബാധിച്ചതാണ് സഞ്ജുവിന് വഴിതുറക്കുന്നത്. ഇഷാൻ കിഷനൊപ്പം സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് ടീം വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ.
യുഎസ്എയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഇഷാൻ കിഷനും അഭിഷേക് ശർമ്മയുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ ആ മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായ അഭിഷേകിന് അസുഖം മൂലം പിന്നീട് ഫീൽഡിംഗിന് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ടീം പരിശീലനത്തിലും അഭിഷേക് പങ്കെടുത്തില്ല.
അഭിഷേക് ശർമ്മ പൂർണ്ണമായും അസുഖമുക്തനായിട്ടില്ലെങ്കിലും നാളത്തെ മത്സരത്തിന് മുൻപ് അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദോഷേറ്റ് പങ്കുവെച്ചു. എന്നിരുന്നാലും, താരത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് സഞ്ജുവിനെ ഓപ്പണിംഗ് റോളിലേക്ക് നിയോഗിക്കാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. മധ്യനിരയിൽ നിന്ന് ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വലിയ അവസരമായാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights
- Sanju Samson is likely to return as an opener in India’s T20 World Cup match against Namibia.
- Young opener Abhishek Sharma is suffering from high fever and stomach pain.
- Abhishek missed the team’s practice session at Arun Jaitley Stadium, Delhi.
- If Abhishek is ruled out, Sanju Samson will open the innings along with Ishan Kishan.
- Assistant coach Ryan ten Doeschate expressed hope for Abhishek’s recovery before the match.




















































