Kochi | December 05, 2025
“അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആർക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണം ആവുമെങ്കിൽ, അതാകും ഏറ്റവും വലിയ ആത്മസംതൃപ്തി.. എല്ലാവർക്കും നന്മകൾ നേരുന്നു” എന്നായിരുന്നു നടി സീമ ജി നായരുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇതിന് താഴെയാണ് പരിഹാസ കമന്റുകൾ വന്നത്.
“താൻ പീഡിപ്പിച്ചില്ലല്ലോ”
“ആ ഒരാളുടെ സന്തോഷം ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ട് ആകരുതെന്ന്” ആണ് ഒരു കമന്റ്. “താൻ പീഡിപ്പിച്ചില്ലല്ലോ” എന്നാണ് സീമയുടെ മറുപടി.
“പ്രതിഫലം പരസ്യമാക്കാൻ പറ്റില്ലല്ലോ”
“മാങ്കൂട്ടത്തിന് സന്തോഷം നൽകിയപ്പോൾ സന്തോഷായില്ലേ ചേച്ചീ, ആ സന്തോഷം നൽകലിന് ചേച്ചിക്ക് എത്ര രൂപയുടെ പ്രതിഫലമാണ് കിട്ടിയത്” എന്നായിരുന്നു ഒരു വിമർശകന്റെ ചോദ്യം. “ഒരുപാട് കിട്ടി, പരസ്യമാക്കാൻ പറ്റില്ലല്ലോ” എന്ന് സീമ മറുപടി നൽകി.
“നിന്റെ വീട്ടിലുള്ളവർ പൊത്തിൽ ഒളിച്ചത്”
“പൊത്തിൽ നിന്ന് ഇറങ്ങിയോ?” എന്നാണ് ഒരാളുടെ പരിഹാസ കമന്റ്. “നിന്റെ വീട്ടിലുള്ളവരായിരിക്കും പൊത്തിൽ ഒളിച്ചത്” എന്നായിരുന്നു സീമയുടെ മറുപടി.
“എന്താടാ മാറിയത്”
“അയ്യോ ഇപ്പോൾ എന്താ ഇങ്ങനെ. എല്ലാം പെട്ടെന്ന് മാറുന്നു. അപ്പോൾ പോലീസിനെ പേടിയുണ്ട് കൊച്ചമ്മയ്ക്ക്” എന്നൊരാൾ കമന്റ് ചെയ്തപ്പോൾ “എന്താടാ മാറിയത്” എന്ന് സീമ തിരിച്ചു ചോദിച്ചു.
“നിന്റെ വീട്ടിൽ കേറി ഇരിപ്പുണ്ട്”
“നേരാങ്ങള കാട്ടുകോഴി രാഹുൽ തമ്ബുരാൻ ഒളിയുദ്ധത്തിന് പോയിട്ട് ഇല്ലത്തേക്ക് തിരിച്ചു വരുന്നില്ലേ” എന്നതിന് “നിന്റെ വീട്ടിൽ കേറി ഇരിപ്പുണ്ട്” എന്നും നടി മറുപടി നൽകി.
വിവാദമായ മറുപടികൾ
രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ നടിയുടെ പ്രചാരണവും പിന്തുണയും വലിയ വിവാദമായിരുന്നു. ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന രാഹുലിനെ പിന്തുണച്ച് പ്രചാരണം നടത്തിയതിന് സീമ ജി നായർ കടുത്ത വിമർശനം നേരിട്ടിരുന്നു.
കോൺഗ്രസ് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനും കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനും ശേഷവും സീമ ജി നായർ സോഷ്യൽ മീഡിയയിൽ സജീവമാണ്. വിമർശകർക്ക് നൽകുന്ന മൂർച്ചയേറിയ മറുപടികൾ കൂടുതൽ വിവാദങ്ങൾക്ക് വഴിയൊരുക്കുകയാണ്.
സോഷ്യൽ മീഡിയയിൽ നടിയുടെ മറുപടികൾ വ്യാപകമായി പ്രചരിക്കുകയും ചർച്ചചെയ്യപ്പെടുകയുമാണ്. പലരും നടിയുടെ നിലപാടിനെ വിമർശിക്കുമ്പോൾ ചിലർ അഭിപ്രായ സ്വാതന്ത്ര്യമായി കാണുന്നു.




















































