കണ്ണൂർ | 24, ജനുവരി | 2026
കണ്ണൂർ: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്കെതിരെ പുതിയ പരാതിയുമായി സഹയാത്രികയായ പെൺകുട്ടി. ഷിംജിത വീഡിയോ ചിത്രീകരിച്ച അതേ ബസ്സിലുണ്ടായിരുന്ന പെൺകുട്ടിയാണ് കണ്ണൂർ പോലീസിനെ സമീപിച്ചത്. തന്റെ അനുമതിയില്ലാതെ മുഖം വീഡിയോയിൽ ചിത്രീകരിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ദൃശ്യങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
പെൺകുട്ടിയുടെ പരാതിയുടെ പകർപ്പ് ലഭിക്കുന്നതിനായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് വിവരാവകാശ അപേക്ഷ നൽകിയതായി ദീപക്കിന്റെ ബന്ധു സനീഷ് അറിയിച്ചു. അതിനിടെ, ദീപക്കിന്റെ മരണത്തിന് പിന്നിൽ ഹണിട്രാപ്പ് സംഘങ്ങളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു. ദീപക്കിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള ഭീഷണിക്ക് വിധേയനായിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
ഷിംജിതയുടെ ജാമ്യാപേക്ഷ കുന്നമംഗലം കോടതി ഇന്ന് പരിഗണിക്കും. ബസ്സിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന നിലപാടിൽ ഷിംജിത ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ഈ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് സൈബർ ആക്രമണത്തിൽ മനംനൊന്ത് ദീപക്കിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡിലാണ് ഷിംജിത.
Content Highlights
- Another complaint filed against Shimjitha Mustafa by a young girl who was on the same bus.
- The complainant alleges her face was recorded without permission and circulated on social media.
- Police initiate a probe into honeytrap allegations following Deepak’s suicide.
- Forensic analysis of Deepak’s and Shimjitha’s phones underway to check for possible blackmailing.
- Kunnamangalam court to consider Shimjitha’s bail plea today; CCTV report shows no sign of harassment.




















































