കോട്ടയം | 02, ജനുവരി | 2026
സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റ തങ്കരാജ് (53) മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബർ 24-നാണ് മദ്യലഹരിയിൽ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനം തങ്കരാജിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
മദ്യലഹരിയിലും അമിത വേഗതയിലും വാഹനം ഓടിച്ച സിദ്ധാർത്ഥിന്റെ വാഹനമിടിച്ചാണ് ലോട്ടറി വിൽപ്പനക്കാരനായ തങ്കരാജിന് പരിക്കേറ്റത്. ഉടൻ തന്നെ തങ്കരാജിനെ ആശുപത്രിയിലെത്തിച്ചിരുന്നു. അപകടത്തിന് ശേഷം നാട്ടുകാരെയും പോലീസുകാരെയും സിദ്ധാർത്ഥ് ആക്രമിച്ചിരുന്നു. ഒടുവിൽ ബലം പ്രയോഗിച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഡിസംബർ 24-ന് രാത്രി എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപമായിരുന്നു സംഭവമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപ്പനക്കാരനെ ഇടിക്കുകയായിരുന്നു.
മരണത്തോടെ കേസ് ഗൗരവതരമാകുമെന്നാണ് പ്രതീക്ഷ. മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗതയ്ക്കും അശ്രദ്ധമായ വാഹനമോടിച്ചതിനും പോലീസിനെ ആക്രമിച്ചതിനും സിദ്ധാർത്ഥിനെതിരെ കേസെടുത്തിരുന്നു. ഇപ്പോൾ മരണത്തോടെ കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കപ്പെടുമെന്നാണ് സൂചന.
സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
Content Highlights
Serial actor Siddharth Prabhu’s drunk driving victim dies
Lottery seller Thankaraj (53) succumbs to injuries at Kottayam Medical College
Accident occurred on December 24 at MC Road near Nattakam Government College
Siddharth was driving under influence of alcohol at high speed
Attacked locals and police after accident
Was arrested and later released on bail
Case to become more serious following victim’s death




















































