ചെന്നൈ | 30, ജനുവരി | 2026
ചെന്നൈ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണസംഘം (SIT) ചോദ്യം ചെയ്തു. ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നിർണ്ണായക നീക്കം. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ, കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ജയറാം വിശദീകരണം നൽകി.
ഒരു അയ്യപ്പ ഭക്തനെന്ന നിലയിലാണ് സ്വർണ്ണപ്പാളികളുടെ പൂജാ ചടങ്ങുകളിൽ പങ്കെടുത്തതെന്നും ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പുകാരനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ജയറാം അന്വേഷണസംഘത്തോട് പറഞ്ഞു. ശബരിമലയിലെ സ്ഥിരം ഭക്തനെന്ന നിലയിലുള്ള പരിചയം മാത്രമാണ് പോറ്റിയുമായുള്ളത്. അദ്ദേഹവുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളോ പ്രത്യേക സൗഹൃദമോ ഇല്ലെന്നും താനൊരു ‘മൂഢനായ ഭക്തനായി’ പോയെന്നും ജയറാം മൊഴി നൽകി.
പൂജ നടന്നത് ചെന്നൈയിൽ:
2019-ൽ ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ദ്വാരപാലക സ്വർണ്ണപ്പാളികൾ ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയിൽ നടന്ന പൂജയിലും കോട്ടയം ഇളപ്പള്ളി ക്ഷേത്രത്തിൽ നടന്ന ഘോഷയാത്രയിലും ജയറാം പങ്കെടുത്തിരുന്നു. തന്റെ പക്കൽ നിന്നും ഇതിനായി പണം വാങ്ങിയിട്ടില്ലെന്നും ഭക്തിയുടെ പുറത്താണ് ഇതിൽ പങ്കാളിയായതെന്നും ജയറാം ആവർത്തിച്ചു.
അന്വേഷണസംഘം നൽകുന്ന സൂചനയനുസരിച്ച്, ജയറാമിനെ ഈ കേസിൽ പ്രതിയാക്കില്ല മറിച്ച് ഒരു പ്രധാന സാക്ഷിയായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയേക്കും. തന്ത്രിമാരിലേക്കും ദേവസ്വം മുൻ മന്ത്രിമാരിലേക്കും അന്വേഷണം നീളുന്ന ഘട്ടത്തിൽ ജയറാമിന്റെ മൊഴി നിർണ്ണായകമാണ്.
Investigation Highlights
- Special Investigation Team (SIT) recorded actor Jayaram’s statement at his Chennai residence on January 29 night.
- Jayaram clarifies he participated in the rituals solely as a devotee and had no clue about Unnikrishnan Potti’s fraudulent activities.
- Confirms that gold plates meant for the shrine were brought for rituals but denies any financial involvement.
- SIT is likely to array Jayaram as a witness to prove the unauthorized movement of temple assets outside Kerala.
- This move comes as the SIT prepares to file the final charge sheet in the multi-crore gold theft case.




















































