തിരുവനന്തപുരം | 26, ഡിസംബർ | 2025
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി വി.വി. രാജേഷ് ചുമതലയേറ്റതിന് പിന്നാലെ മുൻ ഭരണസമിതിക്കെതിരെ ആദ്യ പരാതി. മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലയളവിൽ നടന്ന അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പുതിയ മേയർക്ക് പരാതി നൽകിയത്.
കോർപ്പറേഷനെ വിവാദത്തിലാക്കിയ എസ്.സി/എസ്.ടി ഫണ്ട് തട്ടിപ്പ്, തസ്തികകളിലേക്കുള്ള പിൻവാതിൽ നിയമനങ്ങൾക്കായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ച സംഭവം, കെട്ടിട നികുതി തട്ടിപ്പ്, വാഹന ഇൻഷുറൻസ്-മെയിന്റനൻസ് എന്നിവയിലെ ക്രമക്കേടുകൾ തുടങ്ങിയവ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
അതേസമയം, ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ 51 വോട്ടുകൾ നേടിയാണ് ബി.ജെ.പി പ്രതിനിധിയായ വി.വി. രാജേഷ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ പോൾ ചെയ്ത 97 വോട്ടുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശബരീനാഥിന് 17 വോട്ടും, എൽ.ഡി.എഫ് സ്ഥാനാർത്ഥി ശിവജിക്ക് 29 വോട്ടും ലഭിച്ചു. ആർ. ശ്രീലേഖ ഒഴികെയുള്ള മുഴുവൻ അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തു. ഒപ്പിടുന്നതിൽ വന്ന പിഴവ് കാരണം നന്ദൻകോട് വാർഡിലെ കെ.ആർ. ക്ലീറ്റസ്, വെങ്ങാനൂർ വാർഡിലെ ലതിക എന്നിവരുടെ വോട്ടുകൾ അസാധുവായതും ശ്രദ്ധേയമായി.
Content Highlights
Former Councilor Sreekumar filed a complaint against former Mayor Arya Rajendran.
The complaint demands an investigation into SC/ST fund scams and back-door appointments.
V.V. Rajesh took charge as the new Mayor of Thiruvananthapuram Corporation.
V.V. Rajesh secured 51 votes out of 97 valid votes in the council.




















































